നീലേശ്വരം വീരർകാവ് തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു; 150ലധികം പേർക്ക് പരിക്ക്‌; എട്ട് പേരുടെ നില ഗുരുതരം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നീലേശ്വരം വീരർകാവ് തെയ്യം മഹോത്സവത്തിനിടെ വെടിക്കെട്ട് പുരയ്‌ക്ക് തീപിടിച്ചു; 150ലധികം പേർക്ക് പരിക്ക്‌; എട്ട് പേരുടെ നില ഗുരുതരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 06:07 am IST
Facebook
Twitter
WhatsAppTelegram

നീലേശ്വരം: കാസർകോട് നീലേശ്വരത്ത് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ടുപുരയ്‌ക്ക് തീപിടിച്ച് അപകടം. അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 154ലധികം പേരാണ് ആശുപത്രികളിൽ ചികിത്സ തേടിയത്. 97 പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 8 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

ഗുരുതരമായി പരിക്കേറ്റവരെ മംഗളൂരുവിലും പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെടിക്കെട്ട് നടക്കുന്നതിന് സമീപത്തായി പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകടകാരണമെന്നാണ് വിവരം. പടക്കം പൊട്ടിച്ചതിന്റെ തീപ്പൊരി വീണ് വെടിക്കെട്ട് പുരയ്‌ക്ക് തീപിടിക്കുകയായിരുന്നു. തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികൾ പറയുന്നു.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ 16, മാവുങ്കൽ സഞ്ജീവനി ആശുപത്രിയിൽ 10, പരിയാരം മെഡിക്കൽ കോളേജിൽ 5, കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ 17, കാഞ്ഞങ്ങാട് അരിമല ആശുപത്രിയിൽ 3, കാഞ്ഞങ്ങാട് മിംസ് ആശുപത്രിയിൽ 18, മിംസ് ആശുപത്രി കോഴിക്കോട് 2, കാഞ്ഞങ്ങാട് ദീപ ആശുപത്രി ഒരാൾ, ചെറുവത്തൂർ കെ എച്ച് ആശുപത്രിയിൽ 2, കാഞ്ഞങ്ങാട് മൻസൂർ ആശുപത്രി 5, മംഗലാപുരം എ ജെ മെഡിക്കൽ കോളേജ് 18 പേർ ഉൾപ്പെടെ ആകെ 97 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്.

അതേസമയം പടക്കങ്ങൾ സൂക്ഷിച്ചത് അനുമതിയില്ലാതെയാണെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പടക്കം പൊട്ടിച്ചതിന് അടുത്ത് തന്നെ കൂടുതൽ പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകടത്തിന് കാരണമായത്. 100 മീറ്റർ അകലം വേണമെന്നിരിക്കെ പടക്കപ്പുരയുടെ രണ്ടോ മൂന്നോ അടി മാത്രം അകലെ വച്ചാണ് പടക്കം പൊട്ടിച്ചത്. സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചതായും കളക്ടർ വ്യക്തമാക്കി.

 

Tags: PoliceFirecracker room caught fireKasargod Neeleswaram Veerarkav templekasargod collector
Share
Tweet
SendShare

More News from this section

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies