ക്ഷേത്ര ഭാരവാഹികളെ കസ്റ്റഡിലെടുത്ത് പൊലീസ്; അലക്ഷ്യമായി പടക്കങ്ങൾ സൂക്ഷിച്ചതിന് കേസ്; വെടിക്കെട്ട് നടത്താൻ അനുമതി ഇല്ലായിരുന്നുവെന്ന് ജില്ലാ കളക്ടർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷേത്ര ഭാരവാഹികളെ കസ്റ്റഡിലെടുത്ത് പൊലീസ്; അലക്ഷ്യമായി പടക്കങ്ങൾ സൂക്ഷിച്ചതിന് കേസ്; വെടിക്കെട്ട് നടത്താൻ അനുമതി ഇല്ലായിരുന്നുവെന്ന് ജില്ലാ കളക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 07:28 am IST
FacebookTwitterWhatsAppTelegram

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ കേസെടുത്ത് പൊലീസ്. അലക്ഷ്യമായി പടക്കങ്ങൾ സൂക്ഷിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ക്ഷേത്ര ഭാരവാഹികളെ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ഞൂറ്റമ്പലം വീരർകാവ് കമ്മിറ്റി പ്രസിഡന്റ് ശേഖരൻ, സെക്രട്ടറി കെ.ടി ഭരതൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

ചെറിയ പടക്കങ്ങൾ മാത്രമാണ് വെടിക്കെട്ടുപുരയിൽ സൂക്ഷിച്ചതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വാദം. രണ്ട് ദിവസത്തേക്കുള്ള പടക്കങ്ങൾ മാത്രമാണ് ഷെഡ്ഡിൽ സൂക്ഷിച്ചതെന്നും ഇവർ പറയുന്നു. എന്നാൽ പടക്കം സൂക്ഷിച്ച ഇടത്തോട് ചേർന്ന് തന്നെ വെടിക്കെട്ട് നടത്തിയതാണ് അപകടകാരണമെന്ന് പൊലീസ് വ്യക്തമാക്കി. പടക്കം കത്തിച്ചതിന്റെ തീപ്പൊരി വീണാണ് പടക്കശാലയിൽ ഉണ്ടായിരുന്ന പടക്കങ്ങൾക്ക് തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായത്.

അതേസമയം വെടിക്കെട്ട് നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് കാസർകോട് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. പടക്കങ്ങൾ സൂക്ഷിച്ചത് അനുമതി ഇല്ലാതെയാണ്. പടക്കം പൊട്ടിച്ചതിന് അടുത്ത് തന്നെ കൂടുതൽ പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകടത്തിന് കാരണമായത്. 100 മീറ്റർ അകലം വേണമെന്നിരിക്കെ പടക്കപ്പുരയുടെ രണ്ടോ മൂന്നോ അടി മാത്രം അകലെ വച്ചാണ് പടക്കം പൊട്ടിച്ചത്. സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ എട്ട് പേരുടെ നില ഗുരുതരമാണ്. അനുമതിയില്ലാതെ വെട്ടിക്കെട്ട് നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

വെടിക്കെട്ടുപുരയ്‌ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ നൂറിലേറെ പേർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 12.20ഓടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവർ പരിയാരം മെഡിക്കൽ കോളേജ്, കണ്ണൂർ മിംസ് എന്നിവിടങ്ങളിൽ ചികിത്സയിൽ തുടരുകയാണ്. ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണുള്ളത്. ഇയാൾക്ക് 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം. ചിതറിയോടുന്നതിനിടെയാണ് കൂടുതൽ പേർക്കും പരിക്കേറ്റതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

 

 

Tags: Kasargod Neeleswaram Veerarkav templeFirecracker roomneeleshwaram temple
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies