''ഒരു തീപ്പൊരി വീണു, പിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ശബ്ദം''; ആളുകൾ ചിതറിയോടിയെന്ന് ദൃക്‌സാക്ഷികൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ഒരു തീപ്പൊരി വീണു, പിന്നാലെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ശബ്ദം”; ആളുകൾ ചിതറിയോടിയെന്ന് ദൃക്‌സാക്ഷികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2024, 08:11 am IST
Facebook
Twitter
WhatsAppTelegram

നീലേശ്വരം: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിമരുന്നുപുരയ്‌ക്ക് തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായത് പടക്കം സൂക്ഷിച്ച ഇടത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്‌സാക്ഷികൾ. പടക്കം സൂക്ഷിച്ചതിന് തൊട്ടടുത്ത് നിന്നാണ് പടക്കം പൊട്ടിച്ചത്. ഇതിന്റെ തീപ്പൊരി ചിതറി പടക്കക്കൂട്ടത്തിനിടയിലേക്ക് വീണതോടെയാണ് വലിയ പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളൽ വീഴുകയും, ഷീറ്റ് ഇളകി മാറുകയും ചെയ്തു.

സ്‌ഫോടനമുണ്ടായ കെട്ടിടത്തിന് മുന്നിൽ ആളുകൾ കൂടി നിന്നിരുന്നു. മുൻ വർഷങ്ങളിലും ഇതേ സ്ഥലത്ത് തന്നെയാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ക്ഷേത്രം വെടിക്കെട്ട് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായതായി ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയും വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ പോലും പാലിച്ചിട്ടില്ല. പടക്കം സൂക്ഷിച്ച കലവറയിൽ നിന്ന് തന്നെ പടക്കം പൊട്ടിക്കുകയായിരുന്നു. കലവറയ്‌ക്ക് മുന്നിൽ ആളുകൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. ഒരു അനുമതിയും തേടിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ പറയുന്നു.

പടക്കം പൊട്ടിച്ചതിന് അടുത്ത് തന്നെ പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകട കാരണമെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കിയിട്ടുണ്ട്. പടക്കം സൂക്ഷിക്കുന്ന ഇടവും പടക്കം പൊട്ടിക്കുന്ന സ്ഥലവും തമ്മിൽ നൂറ് മീറ്റർ അകലമെങ്കിലും വേണമെന്നാണ് നിയമം. എന്നാൽ ഇത് പരിഗണിക്കാതെ വെറും രണ്ടോ മൂന്നോ അടി മാത്രം അകലെ വച്ചാണ് പടക്കം പൊട്ടിച്ചത്. സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചതായും കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു.

അലക്ഷ്യമായി സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം പ്രസിഡന്റും സെക്രട്ടറിയും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. വെട്ടിക്കെട്ട് നടന്ന സമയത്ത് ക്ഷേത്രപരിസരത്താകെ ജനം തിങ്ങിക്കൂടി നിൽക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ആളുകൾ ചിതറിയോടി. ഓടുന്നതിനിടയിലും നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ പടക്കം പടക്കശാലയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രദേശവാസികളിൽ ഒരാൾ വ്യക്തമാക്കി.

Tags: Policefire crackerKasargod Neeleswaram Veerarkav templeKASARGOD DISTRICET COLLECTOR
Share
Tweet
SendShare

More News from this section

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

Latest News

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു വ്യക്തി അനുഭവങ്ങളുടെ സമുദ്രമാകുന്നതുപോലെ, 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു സ്ഥാപനം നേട്ടങ്ങളുടെയും പ്രചോദനത്തിന്റെയും സമുദ്രമാകും; പ്രധാനമന്ത്രി മോദി

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies