മധ്യപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം ഏഴായി; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മധ്യപ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം ഏഴായി; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2024, 03:29 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ:മധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ദുരൂഹ സാഹചര്യത്തിൽ ചരിഞ്ഞ കാട്ടാനകളുടെ എണ്ണം 7 ആയി.മറ്റ് മൂന്ന് ആനകളുടെ നില ഗുരുതരമാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നു.

ഒക്‌ടോബർ 29, ചൊവ്വാഴ്ച ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ഉദ്യോഗസ്ഥരുടെ പതിവ് പട്രോളിംഗിനിടെ നാല് കാട്ടാനകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു . 13 ആനകളുടെ കൂട്ടത്തിലെ മറ്റ് നാല് ആനകൾക്ക് അസുഖം ബാധിച്ചിരുന്നു. ആനക്കൂട്ടത്തിന്റെ ഭാഗമായ അവശേഷിക്കുന്ന ആനകളുടെ നീക്കം നിരീക്ഷിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.

കോഡോ മില്ലറ്റ് കഴിച്ചാണ് ആനകൾ ചരിഞ്ഞതെന്നു ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും കൃത്യമായ കാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ബിടിആർ ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് കുമാർ വർമ പറഞ്ഞു.

ആനകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കാൻ ഉത്തരവിട്ട മധ്യപ്രദേശിലെ വനം മന്ത്രി രാംനിവാസ് റാവത്ത് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നു പ്രസ്താവിച്ചു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഉടൻ തന്നെ എസ്ഐടി രൂപീകരിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റാവത്ത് പറഞ്ഞു.

ആനകളുടെ പോസ്റ്റ്‌മോർട്ടം ജബൽപൂരിലെ സ്‌കൂൾ ഓഫ് വൈൽഡ് ലൈഫ് ഫോറൻസിക്‌സ് ആൻഡ് മെഡിസിനിലാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിലെ വിദഗ്‌ദ്ധ ഡോക്ടർമാരും മൃഗഡോക്ടർമാരും പ്രത്യേക പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്.

Tags: Madhya Pradesshelephant death
Share
Tweet
SendShare

More News from this section

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

Latest News

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies