ഇന്ത്യക്ക് പുറമേ നിവധി രാജ്യങ്ങളാണ് ദീപാവലി ആഘോഷമാക്കുന്നത്. ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളില്ലാതെ, ഭാരതത്തിന്റെ പൈതൃകത്തെ കാത്തുസൂക്ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്കയും. വൈറ്റ് ഹൗസിൽ ഉൾപ്പടെ ദീപാവലി ആഘോഷങ്ങൾ നടത്തിയിരുന്നു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായിരിക്കുകയാണ് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയും. യുഎസ് എംബസിയുടെ ആഘോഷങ്ങളിൽ പങ്കെടുത്തവരെ ഞെട്ടിക്കാനും നയതന്ത്രജ്ഞൻ മറന്നില്ല.
തവിട്ടുനിറത്തിലുള്ള കുർത്തയും ഷേഡുകളും ധരിച്ചെത്തി സ്റ്റൈലൻ കണ്ണാടിയും വച്ച് കിടിലൻ നൃത്തത്തിനാണ് അദ്ദേഹം ചുവടുവച്ചത്. കണ്ടുനിന്നവരെല്ലാം ഒന്ന് അമ്പരന്നു. വിക്കി കൗശലും ത്രിപ്തി ദിമ്രിയും അഭിനയിച്ച ബാഡ് ന്യൂസ് എന്ന ചിത്രത്തിലെ ജനപ്രിയഗാനമായ തൗബ തൗബ ഗാനത്തിനാണ് അദ്ദേഹം ചുപവടുവച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
Watch | US Ambassador to India, #EricGarcetti dances to the tune of the popular Hindi song ‘Tauba, Tauba’ during #Diwali celebrations at the embassy in Delhi#Diwali2024 pic.twitter.com/2RUPgpDKd2
— The Times Of India (@timesofindia) October 30, 2024
വീഡിയ പങ്കിട്ട് മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. കഴിഞ്ഞ വർഷവും ഗാർസെറ്റി ദീപാവലി ദിനത്തിൽ കാണികളെ ഞെട്ടിച്ചിരുന്നു. അന്ന് ‘ചയ്യ ചയ്യ’ എന്ന ഗാനത്തിനായിരുന്നു ചുവടുവച്ചത്.
പ്രകാശത്തിന്റെ യാത്ര ആരംഭിക്കുമ്പോൾ യുഎസ്-ഇന്ത്യ ബന്ധം കൂടുതൽ ആഴത്തിലാക്കട്ടെയെന്നും ഇന്ത്യൻ അമേരിക്കകാരുടെ സംഭാവനകളെ എന്നും ആദരിക്കപ്പെടുന്നുവെന്നും അദ്ദേഹം ദീപാവലി ആശംസകൾ പങ്കുവച്ചുകൊണ്ട് എക്സിൽ കുറിച്ചു.