ന്യൂഡൽഹി: ചപ്പാത്തിയെ ചൊല്ലിയുണ്ടായ വഴക്കിന് പിന്നാലെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് ഫാക്ടറി തൊഴിലാളി മരിച്ചു. ദീപാവലിക്ക് മുന്നോടിയായി ധൻതേരാസ് ദിനത്തിൽ ഫാക്ടറി അലങ്കരിക്കുന്നതിനിടെയാണ് സംഭവം. രാം പ്രകാശാണ് കൊല്ലപ്പെട്ടത്.
ഡൽഹിയിലെ ബവാന പ്രദേശത്തെ ഫാക്ടറിയിലാണ് പ്രതി അസ്ലമും കൊല്ലപ്പെട്ട യുവാവും ജോലി ചെയ്യുന്നത്. ദീപാവലിക്ക് അലങ്കരിക്കാനാണ് രാം പ്രകാശ് നാലാം നിലയിൽ എത്തിയത്. ഇതേ സമയം അസ്ലം അവിടെ ഉലാത്തുന്നുണ്ടായിരുന്നു.
രണ്ട് ചപ്പാത്തി വാങ്ങി നൽകാൻ പ്രതി രാം പ്രകാശിനോട് ആവശ്യപ്പെട്ടു. വിസമ്മതിച്ച രാം പ്രകാശ് സ്വന്തം പണം ഉപയോഗിച്ച് വാങ്ങി കഴിക്കാനും അസ്ലാമിനോട് പറഞ്ഞു.
പ്രോകോപിതമായ പ്രതി യുവാവിവെ വലിച്ചിഴച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിടുകയായിരുന്നു. സംഭവത്തിന ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി. മറ്റ് ഫാക്ടറി തൊഴിലാളികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അസ്ലമിനെതിരെ കേസെടുത്തത്.