യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു; വിടപറഞ്ഞത് സഭയെ ചേർത്തുപിടിച്ച സഭാ നേതാവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു; വിടപറഞ്ഞത് സഭയെ ചേർത്തുപിടിച്ച സഭാ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2024, 06:30 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: യാക്കോബായ സഭാദ്ധ്യക്ഷൻ ബസേലിയസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 95 വയസായിരുന്നു. രക്തസമ്മർദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടർന്ന് ഏറെ നാളായി അദ്ദേഹം ചികിത്സയിലായിരുന്നു.

പ്രതിസന്ധി ഘട്ടങ്ങളിൽ സഭയെ മുന്നോട്ടുനയിച്ച ആത്മീയ ആചാര്യനായിരുന്നു ബസേലിയസ് തോമസ് പ്രഥമൻ ബാവ. ഇല്ലായ്മകളിൽ നിന്നും തുടങ്ങി അത്യുന്നതമായ ആത്മീയ പദവിയിൽ എത്തിയ വൈദിക ശ്രേഷ്ഠനും യാക്കോബായ സഭയെ വളർത്തിയെടുത്ത സഭാ നേതാവുമായിരുന്നു അദ്ദേഹം. പുത്തൻകുരിശ് കൺവെൻഷന് അദ്ദേഹം തുടക്കമിട്ടിരുന്നു. ഇതിനുപുറമെ പുത്തൻകുരിശ് പാത്രിയർക്കാസെന്ററിന്റെ സ്ഥാപകനായ ബാവ അനേകം ധ്യാനകേന്ദ്രങ്ങളും മിഷൻസെന്ററും പള്ളികളും വിദ്യാലയങ്ങളും സ്ഥാപിച്ചു.

എറണാകുളം പുത്തൻകുരിശ് വടയമ്പാടിയിൽ ചെറുവിള്ളിൽ വൈദിക പാരമ്പര്യമുള്ള കുടുംബത്തിൽ മത്തായിയുടെയും കുഞ്ഞാമ്മയുടെയും എട്ട് മക്കളിൽ ആറാമനായി 1929 ജൂലായ് 22ന് ജനനം. കഠിന രോഗങ്ങളെ തുടർന്ന് പഠനം പ്രാഥമിക വിദ്യാഭ്യാസത്തിലൊതുങ്ങിയെങ്കിലും ആത്മീയ കാര്യങ്ങളിൽ അദ്ദേഹം തൽപരനായിരുന്നു. ഇതേത്തുടർന്ന് പിറമാടം ദയറായിൽ വൈദിക പഠനത്തിന് ചേർന്നു. വൈദിക പഠനത്തോടൊപ്പം വേദപുസ്തകത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1958 ൽ ഏലിയാസ് മോർ യൂലിയോസ് ബാവയിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. വൈദികൻ എന്നതിലുപരി ധ്യാനഗുരു, സാമൂഹ്യ പ്രവർത്തകൻ, സുവിശേഷപ്രസംഗകൻ തുടങ്ങിയ നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

സഭയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ സഭയെ ചേർത്തുപിടിച്ച തോമസ് പ്രഥമൻ ഭദ്രാസനങ്ങൾ സ്ഥാപിച്ച് സഭയ്‌ക്ക് വളർച്ച പ്രദാനം ചെയ്തു. 13 മെത്രോപ്പോലീത്തമാരെ വാഴിപ്പിക്കുകയും 350 വൈദികർക്ക് പട്ടം നൽകുകയും ചെയ്തു. വരിക്കോലി കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികൾക്കിടയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

1973 ലാണ് അങ്കമാലി ഭദ്രാസന മെത്രോപ്പോലീത്തയായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്. 1974 ൽ ദമസ്‌കസിൽ വച്ച് ദിവന്നാസ്യോസ് എന്ന പേരിൽ മെത്രോപ്പോലീത്തയായി അഭിഷേകം ചെയ്തു. 1999 ൽ സുന്നഹദോസ് പ്രസിഡന്റായും 2000 ൽ കാതോലിക്കയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് 2019 ൽ ഭരണച്ചുമതലകളിൽ നിന്ന് ഒഴിഞ്ഞിരുന്നു. ആത്മീയ നേതൃസ്ഥാനത്തിൽ തുടർന്ന് കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നതിനിടെയാണ് തോമസ് പ്രഥമൻ കാലം ചെയ്തത്.

Tags: diesHead priestjacobite churchbaseliso thomas bava
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies