യുക്രെയ്‌നിൽ വിജയം നേടുന്നത് വരെ റഷ്യയ്‌ക്കൊപ്പം അടിയുറച്ച് നിൽക്കും; കൊറിയൻ അതിർത്തിയിലെ സാഹചര്യം ഏത് നിമിഷവും മാറാമെന്ന് ഉത്തരകൊറിയ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിൽ വിജയം നേടുന്നത് വരെ റഷ്യയ്‌ക്കൊപ്പം അടിയുറച്ച് നിൽക്കും; കൊറിയൻ അതിർത്തിയിലെ സാഹചര്യം ഏത് നിമിഷവും മാറാമെന്ന് ഉത്തരകൊറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 09:05 am IST
FacebookTwitterWhatsAppTelegram

യുക്രെയ്‌നെതിരായ പോരാട്ടത്തിൽ വിജയം നേടുന്നത് വരെ തങ്ങൾ റഷ്യയെ പിന്തുണയ്‌ക്കുന്നത് തുടരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ചോ സൺ ഹുയി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മോസ്‌കോയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് പ്രതികരണം. അമേരിക്കയും ദക്ഷിണ കൊറിയയും ഉത്തരകൊറിയയ്‌ക്കെതിരെ ആണവാക്രമണം നടത്താൻ പദ്ധതിയിടുന്നതായും ചോ സൺ ഹുയി ആരോപിക്കുന്നു.

” ഇരുകൂട്ടരും തമ്മിലുള്ള ബന്ധം സൈനിക സഹകരണത്തിലൂടെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. റഷ്യയുടെ സൈന്യവും ജനങ്ങളും അവരുടെ രാജ്യത്തിന്റെ പരമാധികാരവും, സുരക്ഷാ താത്പര്യങ്ങളും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ വിജയം നേടുക തന്നെ ചെയ്യും. ആ വിജയം നേടുന്ന അവസാന ദിവസം വരെയും ഞങ്ങൾ റഷ്യയുടെ സൈനികർക്കൊപ്പം അടിയുറച്ച് നിൽക്കുമെന്ന് ഉറപ്പ് നൽകുകയാണ്.

അമേരിക്കയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും ഉയരുന്ന ഭീഷണികൾ കൊറിയൻ അതിർത്തിയിലെ നിലവിലെ സാഹചര്യത്തെ ഏത് നിമിഷവും മാറ്റി മറിച്ചേക്കാം. അതുകൊണ്ട് തന്നെ ആണവ ശേഖരം വർദ്ധിപ്പിക്കേണ്ടത് ഉത്തരകൊറിയയെ സംബന്ധിച്ച് അത്യാവശ്യമായി മാറിയിരിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങൾ ഉത്തരകൊറിയയെ ഭയപ്പെടുത്താറില്ല. ആവശ്യമെങ്കിൽ ആണവ ആക്രമണം നടത്താനും മടിയ്‌ക്കില്ലെന്നും” ചോ പറയുന്നു.

യുക്രെയ്ൻ അതിർത്തികളിലായി ആയിരക്കണക്കിന് ഉത്തരകൊറിയൻ സൈനികർ നിലയുറപ്പിച്ചിരിക്കുകയാണെന്നും, ഇവരെ യുദ്ധത്തിനായി വിന്യസിച്ചിരിക്കുകയാണെന്നുമുള്ള ആരോപണം അമേരിക്ക ഉന്നയിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണവിക്ഷേപണം നടത്തിയിരുന്നു. ദീർഘദൂര ഭൂഖണ്ഡാന്തര മിസൈലാണ് ഉത്തരകൊറിയ അയച്ചതെന്നും, ഇത് അമേരിക്കയെ ലക്ഷ്യമിട്ടുള്ളതാണെന്നും ദക്ഷിണ കൊറിയ ആരോപിച്ചു. വിക്ഷേപണം സ്ഥിരീകരിച്ചുള്ള പ്രസ്താവന ഉത്തരകൊറിയയും പുറത്ത് വിട്ടിട്ടുണ്ട്.

Tags: North KoreaUSsouth koreaRussiaUkraineFEATURED2‘victory’ in UkrainePyongyang’s top diplomat
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies