ഈ 'ഹൈവേയ്ക്ക്' അപ്പുറം ലോകം അവസാനിക്കുന്നു!! 14 കി.മീ. നീളമുള്ള റോഡിലൂടെ സഞ്ചാരിച്ച് ഭം​ഗി ആസ്വദിക്കാം, പക്ഷേ ഒറ്റയ്ക്ക് പോകാൻ അനുമതിയില്ല! കാരണമിത്..
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഈ ‘ഹൈവേയ്‌ക്ക്’ അപ്പുറം ലോകം അവസാനിക്കുന്നു!! 14 കി.മീ. നീളമുള്ള റോഡിലൂടെ സഞ്ചാരിച്ച് ഭം​ഗി ആസ്വദിക്കാം, പക്ഷേ ഒറ്റയ്‌ക്ക് പോകാൻ അനുമതിയില്ല! കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2024, 09:23 am IST
Facebook
Twitter
WhatsAppTelegram

യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ കാണില്ല. മനസിന് കുളിർമയേകാനും പ്രകൃതിഭം​ഗി ആസ്വദിക്കാനും ദൂരങ്ങൾ താണ്ടുന്നവരാണ് ഭൂരിഭാ​ഗം പേരും. ലോകം ചുറ്റുന്നതിനിടെ ഈ ലോകത്തിന്റെ അവസാനം എവിടെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെന്നായിരിക്കാം ഉത്തരമെങ്കിലും ലോകം അവസാനിക്കുമെന്ന് വിശ്വസിക്കുന്ന ഒരു സ്ഥലമുണ്ട്. ലോകത്തിലെ അവസാന റോഡായി കണക്കാക്കപ്പെടുന്ന റോഡാണിത്. ഈ പാതയ്‌ക്ക് ശേഷം ലോകം അവസാനിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇ-69 ഹൈവേ എന്നാണ് ഈ റോഡിന്റെ പേര്.

യൂറോപ്യൻ രാജ്യമായ നോർവേയിലാണ് ഇ-69 ഹൈവേ സ്ഥിതി ചെയ്യുന്നത്. 14 കിലോമീറ്റർ നീളമുള്ള ഈ റോഡിന് ശേഷം ഹിമാനിയും കടലും മാത്രമേ കാണാൻ സാധിക്കൂവെന്നാണ് പറയപ്പെടുന്നത്. ഭൂമിയുടെ അച്ചുതണ്ട് കറങ്ങുന്ന ഉത്തരധ്രുവത്തിന് അടുത്താണ് ഈ സ്ഥലമുള്ളത്. ഈ ഹൈവേയ്‌ക്കപ്പുറം മറ്റൊരു വഴിയില്ല. ഈ റോഡിലൂടെ ഒറ്റയ്‌ക്ക് വാഹനമോടിക്കുന്നതിനും നടക്കുന്നതിനും വിലക്കുണ്ട്. ഇതിനും പിന്നിൽ കാരണങ്ങളുണ്ട്..

ഈ പ്രദേശത്ത് എപ്പോഴും തണുപ്പാണ്. കനത്ത മഞ്ഞ് പുതച്ച വഴികൾ ആരെയും ഒന്ന് ആകർഷിക്കുമെന്നത് വാസ്തവമാണ്. ഇവിടെ ശൈത്യകാലത്ത് സൂര്യൻ ഉദിക്കാറില്ല, വേനൽക്കാലത്ത് അസ്തമിക്കാറുമില്ല. ചിലപ്പോൾ ആറ് മാസത്തോളം വരെ ഇവിടെ സൂര്യപ്രകാശമേൽക്കാറില്ല. ശൈത്യകാലത്ത് ഇവിടെ താപനില മൈനസ് 43 ഡിഗ്രി സെൽഷ്യസ് മുതൽ മൈനസ് 26 ഡിഗ്രി സെൽഷ്യസ് വരെ നിലനിൽക്കും, വേനൽക്കാലത്ത് താപനില പൂജ്യം ഡിഗ്രി സെൽഷ്യസായിരിക്കും. താപനിലയും കാലാവസ്ഥയും കാരണമാണ് ഈ റോഡിലൂടെ ഒറ്റയ്‌ക്ക് പോകാൻ അനുവദിക്കാത്തത്. ഇവിടെ അതിശക്തിയേറിയ കാറ്റും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇവിടെത്തെ കാലാവസ്ഥ പ്രവചനാതീതമാണ്. എന്നാൽ‌ ഇവിടേക്ക് കൂട്ടമായി പോകാൻ അനുമതിയുണ്ടെന്നാണ് പറയപ്പെടുന്നത്.

എന്നാൽ ഈ അതികഠിനമായ തണുപ്പിനെ വകവയ്‌ക്കതെ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. 1930 മുതലാണ് ഇവിടം വികസിക്കാൻ തുടങ്ങിയത്. ഇപ്പോൾ ലോകമെമ്പാടുമുള്ള ആളുകൾ ഉത്തരധ്രുവം സന്ദർശിക്കാൻ ഇവിടെയെത്തുന്നു. അസാധാരണമായ കാലാവസ്ഥ കാരണം, ലോകത്തിലെ അവസാനത്തെ റോഡായ E 69 ഹൈവേയിൽ ഒറ്റയ്‌ക്ക് നടക്കാനോ വാഹനമോടിക്കാനോ യാത്രക്കാർക്ക് അനുവാദമില്ലെന്ന കാര്യം പ്രത്യേകം ഓർക്കേണ്ടതാണ്.

Tags: NORWAYE 69 Highway
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies