ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന് നടുവിലാണ് ഇന്ത്യൻ ടീം നിൽക്കുന്നത്. നാട്ടിൽ ഒരു ടീം ഇന്ത്യയെ വൈറ്റ് വാഷ് ചെയ്യുന്നത് ഇതാദ്യമായിരുന്നു. 3-0 നാണ് ന്യൂസിലൻഡിനോട് പരമ്പര അടിയറവ് വച്ചത്. ഇതിന് പിന്നാലെയാണ് രോഹിത് ശർമ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റർ എന്ന രീതിയിലും മികച്ച പ്രകടനം നടത്താനായില്ലെന്നും പരാജയത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്നും രോഹിത് പറഞ്ഞു.
നല്ലൊരു ക്രിക്കറ്റല്ല ഞങ്ങൾ കളിച്ചത്. ഇത്തരം പിച്ചുകളിൽ എങ്ങനെ കളിക്കണമെന്ന് പന്തും ഗില്ലും സുന്ദറും കാട്ടിതന്നു. കഴിഞ്ഞ നാലോ അഞ്ചോ വർഷമായി ഇത്തരം പിച്ചുകളിൽ കളിക്കുന്നു. എന്നാൽ ഇത്തവണ എല്ലാം വിപരീതമായി. ഒരു ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും എന്നിൽ നിന്ന് മികച്ച പ്രകടനമുണ്ടായില്ല.
ഒരു യൂണിറ്റ് എന്ന നിലയിൽ മികച്ച പ്രകടനം നടത്താൻ ഞങ്ങൾ പരാജയപ്പെട്ടു. ന്യൂസിലൻഡ് ഈ പരമ്പരയിൽ ഉടനീളം മികച്ച പ്രകടനം കാഴ്ചവച്ചു. ഞങ്ങളുടെ ഭാഗത്ത് നിന്ന് നിരവധി പിഴവുകളുണ്ടായി. ഓസ്ട്രേലിയയിലേക്ക് നേരത്തെ പോകും. കാരണം ചിലർക്ക് അവിടെ കളിച്ച് പരിചയമില്ല. ഇനി ഓസിസിനെതിരെയുള്ള പരമ്പരയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.—— രോഹിത് പറഞ്ഞു.