വാഷിംഗ്ടൺ: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഇനി ഒരു നാൾ മാത്രം. നാളെയാണ് തെരഞ്ഞെടുപ്പ് നടക്കുക. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥി കമലാ ഹാരിസും തമ്മിലാണ് മത്സരം.
ഇന്ത്യൻ വംശജയായ കമല ഹാരിസ് യുഎസ് ഭരണസാരഥിയാകുമോയെന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. കമലയാണ് തെരഞ്ഞെടുക്കപ്പെടുന്നതെങ്കിൽ അമേരിക്കയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി ചരിത്രമെഴുതും. സ്വിംഗ് സ്റ്റേറ്റുകളിൽ ട്രംപ് നേരിയ വ്യത്യാസത്തിൽ മുന്നേറുകയാണെന്നാണ് നിലവിലെ പോളിംഗ് ഡാറ്റ പ്രകാരം പറയുന്നത്. എന്നാൽ ഇതി മാറി മറിയാനുള്ള സാധ്യതയും വിദഗ്ധർ തള്ളി കളയുന്നില്ല.
ഏഴ് സ്വിംഗ് സ്റ്റുകളാണ് യുഎസ് ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാർട്ടിയെ പിന്തുണയ്‌ക്കുന്നു. എന്നാൽ സ്വിംഗ് സ്റ്റേറ്റുകൾ പേരു പോലെ തന്നെ ചാഞ്ചാടുന്നു. അവർ ആരെ പിന്തുണയ്‌ക്കുമെന്ന് കണ്ടറിയണം. ഈ സ്റ്റേറ്റുകൾ ചരിത്രപരമായി രണ്ട് കക്ഷികളുമായി യോജിക്കാറില്ല. അരിസോണ, ജോർജിയ, മിഷഗൺ, നെവാഡ, നോർത്ത് കരോലിന , പെൻസിൽവാനിയ,വിസ്കോൺസിൻ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് ഇത്തവണത്തേ സ്വിംഗ് സ്റ്റേറ്റുകൾ.
ജനകീയ വോട്ടിനേക്കാൾ ഇലക്ടറൽ കോളേജ് വോട്ടിനാണ് അമേരിക്കൻ തെരഞ്ഞെടുപ്പിൽ പ്രാധാന്യം. 538 അംഗ ഇലക്ടറൽ കോളേജിൽ 270 എന്ന മാന്ത്രികസംഖ്യ കടന്നാൽ രക്ഷപ്പെട്ടു. സ്വിംഗ് സ്റ്റേറ്റുകളിൽ പ്രചാരണം കൊഴുക്കുകയാണ്.