ടെസ്റ്റ് പരമ്പരയിലെ തോൽവി മറക്കാൻ കച്ചക്കെട്ടി ഇന്ത്യയുടെ ടി20 ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറന്നിറങ്ങി. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിരയാണ് ഡർബനിലെത്തിയത്. നാലു മത്സരമുള്ള പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ചയാണ്.
മലയാളി താരം സഞ്ജു സാംസൺ ഉൾപ്പടെയുള്ള താരങ്ങളാണ് ദക്ഷിണാഫ്രിക്കയിൽ വിമാനമിറങ്ങിയത്. ഇതിനിടെ അഭിഷേക് ശർമയുടെ ഒരു ക്വിസ് മത്സരവുമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയെ കുറിച്ചായിരുന്നു ചോദ്യങ്ങൾ. ഉത്തരമറിയാതെ അന്തംവിട്ടിരിക്കുന്ന സഹതാരങ്ങളെയും ബിസിസിഐ പങ്കുവച്ച വീഡിയോയിൽ കണ്ടു.
ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പര 3-0ന് സ്വന്തമാക്കിയശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുന്നത്. ടി20 ലോകകപ്പ് ഫൈനലിന് ശേഷം ഇരുടീമുകളും മുഖാമുഖം വരുന്നതും ഇതാദ്യമാണ്. അന്നുണ്ടായിരുന്ന മുതിർന്ന താരങ്ങൾ ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരാണ് ടി20 മതിയാക്കിയത്.
ഇന്ത്യ സ്ക്വാഡ്: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്, അവേഷ് ഖാൻ , യാഷ് ദയാൽ.
Touchdown Durban 🛬🇿🇦
How good is #TeamIndia‘s knowledge of their next destination 🤔#SAvIND pic.twitter.com/m4YjikAw6Y
— BCCI (@BCCI) November 4, 2024