ജനിച്ചത് പാകിസ്താനിൽ; തലശേരിയിലെ റഷീദ ബാനു ഇനി ഭാരതീയൻ; ഇന്ത്യൻ പൗരത്വ രേഖകൾ കൈമാറി കണ്ണൂർ കളക്ടർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനിച്ചത് പാകിസ്താനിൽ; തലശേരിയിലെ റഷീദ ബാനു ഇനി ഭാരതീയൻ; ഇന്ത്യൻ പൗരത്വ രേഖകൾ കൈമാറി കണ്ണൂർ കളക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 09:38 am IST
FacebookTwitterWhatsAppTelegram

ഒന്നര പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടം അവസാനിച്ചു, 52-കാരി റഷീദ ബാനുവിന് ഇനി തല ഉയർത്തി പറയാം ഭാരതീയനാണെന്ന്. പാകിസ്താനിലെ കറാച്ചിയിൽ ജനിച്ച് തലശേരി കതിരൂരിൽ താമസിക്കുന്ന റഷീദ ബാനുവിന് ആഭ്യന്തമന്ത്രാലയം സാക്ഷ്യപ്പെടുത്തിയ പൗരത്വ രേഖ ജില്ലാ കളക്ടർ കൈമാറി.

കണ്ണൂരിലെ കതിരൂർ സ്വദേശിയായ കെവി ഹസൻ- ഫാത്തിമ ദമ്പതികളുടെ മകളായ റഷീദ ജനിച്ചതും വളർന്നതുമൊക്കെ കറാച്ചിയിലായിരുന്നു. ഇന്ത്യ-പാക് വിഭജനത്തിന് മുൻപ് ഹസൻ ജോലിക്ക് വേണ്ടിയാണ് പാകിസ്താനിലെത്തിയത്. ഇതിനിടെ പിതൃസഹോദരി പുത്രൻ മഹ്റൂഫുമായി റഷീദയുടെ വിവാഹവും കഴിഞ്ഞു. ഇ​ദ്ദേഹവും പാക് പൗരനായിരുന്നു. 2009-ൽ ഭർത്താവിനും ആറ് മക്കൾക്കുമൊപ്പം റഷീദ ബാനു തലശേരിയിലെത്തി. തുടർന്ന് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും നടപടികൾ നീണ്ടു. ‌ഇതിനിടയിൽ ഭർത്താവ് പാകിസ്താനിലേക്ക് മടങ്ങി.

പൗരത്വം ലഭിക്കാത്തതിനാൽ തന്നെ രാജ്യത്ത് സഞ്ചരിക്കണമെങ്കിൽ പൊലീസിന്റെ സാക്ഷ്യപത്രം വേണമായിരുന്നു. റഷീദയും മക്കളും സർക്കാർ ഓഫീസുകൾ കയറിയിറങ്ങി ബുദ്ധിമുട്ടി. മക്കളായ അഫ്ഷാൻ, സാദിയ, മുഹമ്മദ് കാസിം എന്നിവർക്ക് 2018-ൽ പൗരത്വം ലഭിച്ചു. സുമൈറ, മറിയം എന്നിവർക്ക് 90 ദിവസത്തിനകം പൗരത്വം നൽകണമെന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ ഹൈക്കോടതി വിധിച്ചു. മകൻ ഇസ്മായിലിനും പൗരത്വ നിയമപ്രകാരം പൗരത്വം ഉടൻ തന്നെ ലഭിക്കും. നീണ്ട 16 വർഷങ്ങൾക്ക് ശേഷമാണ് റഷീദയ്‌ക്ക് പൗരത്വം ലഭിച്ചിരിക്കുന്നത്. 2018 ഏപ്രിൽ 24 എന്ന തീയതിയിലണ് പൗരത്വരേഖ ലഭിച്ചത്.

ജനന സർട്ടിഫിക്കറ്റ് ഇല്ലാത്തതും പൗരത്വത്തിനായി നൽകിയ രേഖകളെ കുറിച്ച് വിവരങ്ങളില്ലാത്തതുമായിരുന്നു റഷീദയ്‌ക്ക് തടസം സൃഷ്ടിച്ചത്. ‍‍‌‌റഷീദയുടെ ഉമ്മ ഫാത്തിമ ഏറെ കാലമായി കിടപ്പിലാണ്. ആഴ്ചയിൽ മൂന്നി ദിവസമാണ് ഡയാലിസിസ് ചെയ്യുന്നത്. ഇനി ഉമ്മയുടെ ചികിത്സയ്‌ക്ക് സഹായം ലഭിക്കുമെന്നും പേരക്കുട്ടിയെ ചികിത്സയ്‌ക്കായി വിദേശത്ത് കൊണ്ടുപോകാനുമൊക്കെ സാധിക്കുമെന്ന ആശ്വാസത്തിലും സന്തോഷത്തിലുമാണ് റഷീദ ബാനു. തല നിവർത്തി നടക്കാമെന്ന ആശ്വാസത്തിലാണ് ഈ 52-കാരി.

Tags: indian citizenshipThalaserryRasheeda Banu
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies