ലീ​ഗിന്റെ തനിനിറം പുറത്ത്! ഒരുസെന്റ് പോലും നഷ്ടപ്പെടാൻ പാടില്ല; മുനമ്പത്തേത് വഖ്ഫ് തന്നെ; തിരിച്ച് പിടിക്കണം; നിയമസഭാ പ്രസം​ഗം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലീ​ഗിന്റെ തനിനിറം പുറത്ത്! ഒരുസെന്റ് പോലും നഷ്ടപ്പെടാൻ പാടില്ല; മുനമ്പത്തേത് വഖ്ഫ് തന്നെ; തിരിച്ച് പിടിക്കണം; നിയമസഭാ പ്രസം​ഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 10:08 am IST
FacebookTwitterWhatsAppTelegram

മുനമ്പത്തെ വഖ്ഫ് വിഷയത്തിൽ മുസ്ലീം ലീ​ഗിന്റെ തനിനിറം പുറത്ത്. വിഷയം രമ്യമായി പരിഹരിക്കണമെന്നും കോടതിക്കു പുറത്ത് തീര്‍പ്പ് വേണമെന്നുമാണ് ഇപ്പോൾ ലീ​ഗ് പറയുന്നത്. അതേ സമയത്താണ് ലീഗിന്റെ നേതാവിന്റെ പഴയ പ്രസം​ഗം പുറത്ത് വന്നത്. കെപിഎ മജീദ് 2022 ഡിസംബര്‍ 12ന് നിയമസഭയില്‍ നടത്തിയ പ്രസം​ഗമാണ് ലീ​ഗിന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയത്. മുനമ്പം  സമരം ജനങ്ങൾ ഏറ്റെടുത്തപ്പോൾ ലീ​ഗിനും കോൺ​​ഗ്രസിനും നിൽക്കക്കള്ളിയില്ലാതായി. ഇതോടെയാണ് ഇരുവരും പുതിയ നിലപാടുമായി ആളെ പറ്റിക്കാൻ ഇറങ്ങിയത്.

കെപിഎ മജീദിന്റെ നിയമസഭയിലെ പ്രസം​ഗം….

1950ല്‍ വിദ്യാഭ്യസ ആവശ്യങ്ങള്‍ക്കായി എറണാകുളം ജില്ലയിലെ കുഴിപ്പള്ളി, പള്ളിപ്പുറം വില്ലേജുകളില്‍ പെട്ട 44.76 ഏക്കര്‍ സ്ഥലം കോഴിക്കോട് ഫാറൂഖ് കോളജിനു വേണ്ടി മുഹമ്മദ് സാഹിബ് സേട്ട് നല്‍കിയിട്ടുള്ളതാണ്. 2115/1980 നമ്പര്‍ ആധാര പ്രകാരം ഇത് വഖഫ് ഭൂമിയാണെന്ന് ഇടപ്പള്ളി രജിസ്ട്രാര്‍ ഓഫീസില്‍ രേഖകളുണ്ട്. 2009ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജഡ്ജി എം. എ. നിസാര്‍ ചെയര്‍മാനും അഡ്വ. അബൂബക്കര്‍ ചേങ്ങാട് സെക്രട്ടറിയുമായ കമ്മീഷന്‍ 26/06/2009 ലെ 15 ാമത് റിപ്പോര്‍ട്ട് പ്രകാരം അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാന്‍ വഖഫ് നിയമം അനുസരിച്ച് നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളതാകുന്നു. ഈ ഭൂമിയിന്മേല്‍ നടന്നുവരുന്ന വ്യവഹാരങ്ങള്‍ നിയമവിരുദ്ധമാണ്.

വഖഫ് ഭൂമി ക്രയവിക്രയം ചെയ്യാന്‍ പാടില്ല എന്നിരിക്കെ ഈ ഭൂമി അനധികൃത കുടിയേറ്റക്കാര്‍ക്ക് പതിച്ചു നല്‍കുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്തുവരുന്നത്. 20/05/ 2019ലെ സംസ്ഥാന വഖഫ് ബോര്‍ഡിന്റെ നടപടിപ്രകാരം ഭൂമി ഫാറൂഖ് കോളജ് സംസ്ഥാന വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യാത്തപക്ഷം സ്വമേധയാ ഈ ഭൂമി രജിസ്റ്റര്‍ ചെയ്യാനും ആവശ്യപ്പെടുന്നു. ഇത് വഖഫ് ഭൂമി ആയതിനാല്‍ മുത്തവല്ലിക്കാണ് (ഇവിടെ ഫാറൂഖ് കോളേജ്) നികുതി നല്‍കാന്‍ ഉത്തരവാദിത്തമുള്ളത്. ഇങ്ങനെ നികുതി സ്വീകരിച്ചതിന് രേഖയുമുണ്ട്.

എന്നാല്‍ 20/07/2022ല്‍ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരം, മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് കൈയേറ്റക്കാര്‍ക്ക് കരമടയ്‌ക്കാന്‍ അനുവാദം നല്‍കിയിരിക്കുകയാണ്. ഇത് നിയമലംഘനമാണ്. വഖഫ് ആക്ടിലെ 54 ാം വകുപ്പ് പ്രകാരം കൈയേറ്റക്കാരെ ട്രിബ്യൂണല്‍ വിളിച്ചുവരുത്തി വളരെ വേഗം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കാനാകും.

ഭൂമി തിരിച്ചുപിടിക്കാന്‍ കാലതാമസം ഉണ്ടാകുന്നത് മറികടക്കാനാണ് കൈയേറ്റക്കാര്‍ക്ക് നികുതി അടയ്‌ക്കാന്‍ അനുവാദം നല്‍കിയതെന്ന് മന്ത്രി പറഞ്ഞിട്ടുണ്ട്. നികുതി അടയ്‌ക്കരുതെന്നും വസ്തുകൈമാറ്റം ചെയ്യരുതെന്നും പോക്കുവരവ് നടത്തരുതെന്നും നിര്‍ദേശിച്ചെന്ന് അങ്ങ (മന്ത്രി) യുടെ ഉത്തരവിലും പറയുന്നുണ്ട്. അങ്ങയുടെ ഉത്തരവിലോ അതിനു മുന്‍പോ ഒരു കോടതി വിധിയേപ്പറ്റി പരാമര്‍ശമേയില്ല. നികുതി അടയ്‌ക്കുന്നത് ഫാറൂഖ് കോളേജാണ്. അതു തുടരാനാണ് കോടതി പറഞ്ഞത്. കോടതി വിധി എതിരാണെങ്കില്‍ അതിനെതിരെ സര്‍ക്കാരോ വഖഫ് ബോര്‍ഡോ അപ്പീല്‍ പോയിട്ടുണ്ടോ? വഖഫ് ഭൂമി അന്യാധീനപ്പെട്ടുപോകാന്‍ പറ്റില്ല. അത് കേന്ദ്ര വഖഫ് നിയമം അനുസരിച്ചുള്ളതാണ്. ഒരുസെന്റ് ഭൂമി പോലും നഷ്ടപ്പെടാതിരിക്കാനുള്ള നടപടി എടുക്കണം. അതിന് ജാഗ്രത കാണിക്കണം.

 

Tags: Muslim LeagueWaqf BillMunampam
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies