തോക്കുമായി നേരിട്ട അക്രമിയെ വീറോടെ പൊരുതി കീഴടക്കിയ ഒരു ഇന്ത്യൻ വീട്ടമ്മ. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. യു.എസിലെ ഒരു ഷോപ്പിലായിരുന്നു സംഭവം. സാധാരണ കസ്റ്റമറായെത്തിയ യുവാവ് പൊടുന്നനെ പോക്കറ്റിൽ നിന്ന് തോക്കെടുത്ത് കാഷ് കൗണ്ടറിൽ നിന്ന വീട്ടമ്മയ്‌ക്ക് നേരെ ചൂണ്ടി പണം ആവശ്യപ്പെടുകയായിരുന്നു. എനർജി ഡ്രിങ്ക് മേശപ്പുറത്ത് വച്ചിട്ടായിരുന്നു ഹൂഡി ധരിച്ചെത്തി യുവാവിന്റെ ആക്രമണം.
ഒന്നു പതറിയെങ്കിലും ധൈര്യം വീണ്ടെടുത്ത ഭൂമിക പട്ടേൽ കീഴടങ്ങാതെ അക്രമിയെ നേരിടാൻ തന്നെ തീരുമാനിച്ചു. തോക്ക് തട്ടിമാറ്റിയ വീട്ടമ്മ അക്രമിയുടെ കണ്ണിൽ കുത്തി. പണമടങ്ങിയ ട്രേ എടുത്തെങ്കിലും ഇത് താഴെ വീണു. ഇതെടുത്ത ഭൂമിക അക്രമിയെ കഴുത്തിന് പിടിച്ച് കുനിച്ച് തലയിൽ അടിക്കുകയായിരുന്നു.
പന്തിക്കേട് മനസിലാക്കിയ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നിലത്തു വീണു. തൊട്ടുപിന്നാലെ യുവതി ചുറ്റികയുമായി ഇയാളുടെ പിന്നാലെ പോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇത് പെട്ടെന്ന് വൈറലായി യുവതിയുടെ ധീരതയെ ഏവരും പ്രശംസിച്ചു. ആയുധധാരിയോട് വെറും കൈയുമായി പോരാടിയ വനിതയെ ഹീറോയെന്നാണ് ഏവരും വിശേഷിപ്പിച്ചത്. 2016 മാർച്ചിൽ നടന്ന സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായത്.
She slaps the gun from the hand of the man who tries to rob her store pic.twitter.com/GxUBg0Smgl
— Fight Master (@Fight_Master__) November 4, 2024