പ്രാഥമിക ഓഹരി വിൽപനയിൽ റെക്കോർഡ് നേട്ടവുമായി ലുലു റീട്ടെയ്ൽ; സമാഹരിച്ചത് 3 ലക്ഷം കോടി രൂപ; പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധികം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രാഥമിക ഓഹരി വിൽപനയിൽ റെക്കോർഡ് നേട്ടവുമായി ലുലു റീട്ടെയ്ൽ; സമാഹരിച്ചത് 3 ലക്ഷം കോടി രൂപ; പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 10:50 pm IST
Facebook
Twitter
WhatsAppTelegram

അബുദാബി; പ്രാഥമിക ഓഹരി വില്പനയിൽ ലുലു റീട്ടെയ്‌ലിന് റെക്കോർഡ് നേട്ടം. 3 ലക്ഷം കോടി രൂപ സമാഹരിച്ച് യുഎഇയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോർഡ് ആണ് ലുലു റീട്ടെയ്ൽ സ്വന്തമാക്കിയത്. പ്രതീക്ഷിച്ചതിനെക്കാൾ 25 ഇരട്ടി അധിക സമാഹരണമാണ് ഐപിഒയിലൂടെ ലഭിച്ചത്.

അബുദാബി സെക്യുരിറ്റീസ് എക്‌സ്‌ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യംവഹിക്കുകയായിരുന്നു ലുലു ഐപിഒ സബ്‌സ്‌ക്രിബ്ഷൻ. 15,000 കോടി രൂപ ഉദേശിച്ചിരുന്നിടത്ത് 3 ലക്ഷം കോടി രൂപയിലധികമാണ് സമാഹരിച്ചത്. 82000 സബ്‌സ്‌ക്രൈബേഴ്‌സ് എന്ന റെക്കോർഡ് ലുലു സ്വന്തമാക്കി.

അബുദാബി പെൻഷൻ ഫണ്ട്, എമിറേറ്റ്‌സ് ഇന്റർനാഷ്ണൽ അൻവെസ്റ്റ്‌മെന്റ് കമ്പനി, ബഹ്‌റൈൻ മുംതലകത്ത് ഹോൾഡിങ്ങ്‌സ്, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, കുവൈറ്റ് ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, സൗദി പിഐഎഫ്, ഹസാന പെൻഷൻ ഫണ്ട്, സിംഗപ്പൂർ സോവറിൻ വെൽത്ത് ഫണ്ട് തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ. ജിസിസി രാജകുടുംബങ്ങൾ, ജിസിസി സോവറിൻ വെൽത്ത് ഫണ്ട്, സിംഗപ്പൂർ വെൽത്ത് ഫണ്ട് അടക്കമുള്ളവരും നിക്ഷേപത്തിൽ ഭാഗമായി.

2.04 ദിർഹമാണ് ഓഹരിയുടെ അന്തിമ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബർ 28ന് ആദ്യ മണിക്കൂറിൽ തന്നെ റെക്കോർഡ് സബ്‌സ്‌ക്രിബ്ഷനാണ് ലഭിച്ചത്. 10 വർഷത്തിനിടെ യുഎഇയിൽ ഒരു സർക്കാർ ഇതര സ്ഥാപനത്തിന്റെ ഐപിഒയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡിമാന്റാണിതെന്ന് വിപണി നിരീക്ഷകർ പറയുന്നു.

സബ്‌സ്‌ക്രിബ്ഷൻ ആരംഭിച്ച വൻ സ്വീകാര്യത പരിഗണിച്ച് ഓഹരി വിൽപ്പന 25% നിന്ന് 30% ആയി ഉയർത്തുകയായിരുന്നു. അര പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനത്തിനൊടുവിലാണ് പൊതുനിക്ഷേപകർക്കായി ലുലു വാതിൽ തുറന്നത്. ഒരു ശതമാനം ഓഹരികൾ ലുലുവിന്റെ ജീവനക്കാർക്കായി നിശ്ചയിച്ചിരുന്നു.

Tags: ലുലു റീട്ടെയ്ൽപ്രാഥമിക ഓഹരി വില്പനറെക്കോർഡ് നേട്ടം3 ലക്ഷം കോടി രൂപlulu groupയുഎഇLULU Retail IPOLulu businessMA Yousafali
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies