ഇസ്ലാമാബാദ് : അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ മകളാണെന്ന അവകാശ വാദവുമായി പാകിസ്താനി പെൺകുട്ടി . ട്രംപാണ് തന്റെ പിതാവ്, ഇതിൽ ആർക്കും സംശയം വേണ്ടെന്നാണ് പെൺകുട്ടിയുടെ വാദം. പെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാക് മാദ്ധ്യമങ്ങൾക്ക് മുന്നിലാണ് പെൺകുട്ടി ഇക്കാര്യം പറഞ്ഞത്.
ഞാൻ ഡൊണാൾഡ് ട്രംപിന്റെ മകളാണെന്നും മുസ്ലീമാണെന്നും വീഡിയോയിൽ പെൺകുട്ടി പറയുന്നുണ്ട്. ‘ ഇംഗ്ലീഷുകാർ ഇവിടെ വരുമ്പോൾ, അവർ എന്നെ നോക്കി ഈ പെൺകുട്ടി ഇവിടെ എന്താണ് ചെയ്യുന്നതെന്ന് അത്ഭുതപ്പെടുന്നു. ഞാൻ ഒരു മുസ്ലീമാണ്, ഇസ്ലാമിന്റെ അനുയായിയാണ്, സമാധാനത്തിന്റെ അനുയായിയാണ്. ഡൊണാൾഡ് ട്രംപിന്റെ മുൻ ഭാര്യ ഇവാനയാണ് എന്റെ അമ്മ . അവർ എന്നെ ശ്രദ്ധിക്കാറില്ലായിരുന്നു . അച്ഛൻ എപ്പോഴും എന്റെ അമ്മയോട് പറയാറുണ്ടായിരുന്നു, നിങ്ങൾ വളരെ അശ്രദ്ധയാണെന്നും നിങ്ങൾക്ക് എന്റെ മകളെ പരിപാലിക്കാൻ കഴിയില്ലെന്നും “ പെൺകുട്ടി പറയുന്നു.
എന്റെ മാതാപിതാക്കൾ വഴക്കുണ്ടാക്കി. ഇനി എനിക്ക് എന്റെ പിതാവിനെ കാണാൻ വീണ്ടും പോകണം‘ എന്നും പെൺകുട്ടി പറയുന്നു.