കഴിഞ്ഞ ദിവസമാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപ് അമേരിക്കയുടെ നാല്പത്തിയേഴാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് . മോദിയോടും , ഇന്ത്യയോടും , ഒപ്പം ഹിന്ദുമതത്തോടും ഏറെ അടുപ്പം പുലർത്തുന്ന വ്യക്തി കൂടിയാണ് ട്രംപ് . തീവ്ര ഇടതുപക്ഷത്തിന്റെ മതവിരുദ്ധ നിലപാടിൽ നിന്ന് ഹിന്ദുക്കളെ സംരക്ഷിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു . അതുകൊണ്ട് തന്നെ യുഎസിലുള്ള ട്രംപിനെതിരെ മുൻപ് കേരളത്തിലെ കമ്യൂണിസ്റ്റുകാർ പ്രസ്താവനകളും ഇറക്കിയിരുന്നു.
ഇപ്പോഴിതാ ട്രംപ് അധികാരത്തിലേറിയതിന്റെ സങ്കടം പങ്ക് വച്ചിരിക്കുകയാണ് സിപിഐ നേതാവ് ബിനോയ് വിശ്വം .
‘ ട്രംപിനെ തിരഞ്ഞെടുത്ത് അമേരിക്ക കൂടുതൽ വലത്തേക്ക് തിരിഞ്ഞിരിക്കുന്നു. സൈനിക വ്യവസായ സമുച്ചയം സന്തോഷിക്കണം. മോദി-നെതന്യാഹു കൂട്ടുകെട്ട് കൂടുതൽ സന്തോഷിക്കണം, ലോകത്തിലെ ദരിദ്രർ കൂടുതൽ ദുരിതത്തിലേക്ക് വലിച്ചെറിയപ്പെടും, പലസ്തീൻ കൂടുതൽ രക്തച്ചൊരിച്ചിലിൽ മുങ്ങിപ്പോകും. അഭയാർത്ഥികളുടെയും, കറുത്തവരുടെയും , സ്ത്രീകളുടെയും അവകാശങ്ങൾ തകർത്തുകളയും. ‘ എന്നാണ് ബിനോയ് വിശ്വത്തിന്റെ പോസ്റ്റ്.
ഇറാൻ ഖുദ്‌സ് സേനാതലവൻ ജനറൽ ഖാസീം സുലൈമാനിയെ കൊലപ്പെടുത്തിയ സമയത്ത് ട്രംപ് ആഗോള ക്രിമിനൽ തലവനാണെന്നും , ഒരു സ്വതന്ത്ര പരമാധികാര രാഷ്‌ട്രത്തിന്റെ സേനാ തലവനെയാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു അന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന പിഎ മുഹമ്മദ് റിയാസ് പറഞ്ഞത് .