ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് ഏഷ്യാ കപ്പിന് സമാനമായി ഹൈബ്രിഡ് മോഡലിൽ നടത്താൻ ഐസിസി. വേറെ മാർഗമില്ലാതായതോടെ പാകിസ്താൻ പിടിവാശി ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ടുകൾ. ഐസിസി ഷെഡ്യൂൾ പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇന്ത്യയുടെ മത്സരങ്ങൾ ദുബായ്, ഷാർജ എന്നിവിടങ്ങളിലെതെങ്കിലും വേദിയിൽ നടത്താനാണ് തീരുമാനം. അടുത്തവർഷം ഫെബ്രുവരിയിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കുമോ എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
സർക്കാർ തീരുമാനം അനുസരിച്ചാകും ഇന്ത്യയുടെ പങ്കാളിത്തമെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് പാകിസ്താൻ ഹൈബ്രിഡ് മോഡലിന് തയാറായതെന്നാണ് സൂചന. 2023-ൽ പാകിസ്താനിൽ നടന്ന ഏഷ്യാ കപ്പും ഹൈബ്രിഡ് മോഡലിലായിരുന്നു നടന്നത്. സർക്കാർ നയത്തിന് വിരുദ്ധമായി ഒരു ബോർഡുകളെയും നിർബന്ധിക്കാനാവില്ലെന്നാണ് ഐസിസിയുടെ നിലപാട്. അതേസമയം 11-ാം തീയതി ടൂർണമെന്റിന്റെ അന്തിമ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചേക്കും.