DY ചന്ദ്രചൂഡ് സൈനിംഗ് ഓഫ്!! ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കൂ, മനോഹരമായ യാത്രയയപ്പിന് നന്ദി: പടിയിറങ്ങി സുപ്രീംകോടതിയുടെ 50-ാം CJI
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

DY ചന്ദ്രചൂഡ് സൈനിംഗ് ഓഫ്!! ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമിക്കൂ, മനോഹരമായ യാത്രയയപ്പിന് നന്ദി: പടിയിറങ്ങി സുപ്രീംകോടതിയുടെ 50-ാം CJI

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 04:22 pm IST
Facebook
Twitter
WhatsAppTelegram

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അവാസന പ്രവൃത്തിദിനമായിരുന്നു ഇന്ന് (ഒക്ടോബർ എട്ട്). ജുഡീഷ്യൽ സർവീസിൽ നിന്ന് വിരമിക്കുന്ന ചന്ദ്രചൂഡിന് സുപ്രീംകോടതിയിൽ വച്ച് സഹപ്രവർത്തകർ ആചാരപരമായ യാത്രയയപ്പ് നൽകി. സെറിമോണിയൽ ബെഞ്ചിന്റെ ഓൺലൈൻ സ്ട്രീമിം​ഗിലൂടെ രാജ്യം മുഴുവൻ അദ്ദേഹത്തിന്റെ പടിയിറക്കം തത്സമയം വീക്ഷിച്ചു. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിം​ഗ്വി, കപിൽ സിബൽ, എന്നിവരെല്ലാം ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയെ ആശംസിച്ചുകൊണ്ട് പ്രസം​ഗിച്ചു. ജൂഡീഷ്യറിക്ക് ഡിവൈ ചന്ദ്രചൂഡ് നൽകിയ സംഭാവനകൾ സഹപ്രവർത്തകർ എടുത്തുപറഞ്ഞു.

സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ചുമതലയിൽ ഇരുന്ന അവസാന നിമിഷം വികാരനിർഭരമായാണ് ഡിവൈ ചന്ദ്രചൂഡ് സംസാരിച്ചത്. ആരെയെങ്കിലും എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ കസേരയിൽ ഇരുന്നപ്പോഴെല്ലാം കോടതിയാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് യാത്രയയപ്പ് നൽകിയ സെറിമോണിയൽ ബെഞ്ചിലെ അഭിഭാഷകരുടെ സാന്നിധ്യത്തിനും ചന്ദ്രചൂഡ് നന്ദി പറഞ്ഞു.

“ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിച്ചത്. പരിചയമില്ലാത്ത നിരവധി ആളുകളെ ഇവിടെ വച്ച് കണ്ടുമുട്ടി. ഓരോരുത്തരോടും നന്ദി പറയുകയാണ്. ഇവിടെ നിന്ന് ജീവിതത്തെക്കുറിച്ച് വളരെയധികം പഠിക്കാൻ കഴിഞ്ഞു. പരി​ഗണിച്ച ഓരോ കേസുകളും വ്യത്യസ്തമായിരുന്നു, സമാനതകളില്ലാത്തതായിരുന്നു. കോടതിയിൽ ആരെയെങ്കിലും എപ്പോഴെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ദയവായി ക്ഷമിക്കൂ..” സൈൻ ഓഫ് ചെയ്യുന്നതിന് മുമ്പായി അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായിരുന്നു ഡിവൈ ചന്ദ്രചൂഡ്. പദവിയിൽ രണ്ട് വർഷം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം വിരമിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ചന്ദ്രചൂഡിന്റെ പിൻ​ഗാമിയാവുക. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജാണ് ഖന്ന. നവംബർ 11ന് അദ്ദേഹം ചുമതലയേൽക്കും.

Tags: Supreme CourtcjiChief Justice of IndiaDY Chandrachud
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies