സഞ്ജു നയിച്ചു, സ്പിന്നർമാർ പൊളിച്ചു, ഇന്ത്യ ജയിച്ചു! പ്രോട്ടീസിന് വമ്പൻ തോൽവി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സഞ്ജു നയിച്ചു, സ്പിന്നർമാർ പൊളിച്ചു, ഇന്ത്യ ജയിച്ചു! പ്രോട്ടീസിന് വമ്പൻ തോൽവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 12:33 am IST
Facebook
Twitter
WhatsAppTelegram

ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയുള്ള പരമ്പരയിലെ ആദ്യ ടി20യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. മലയാളിക്കരുത്തിൽ 61 റൺസിന്റെ കൂറ്റൻ വിജയമാണ് ഇന്ത്യ ഡ‍ർബനിൽ സ്വന്തമാക്കിയത്. ഇന്ത്യയുയ‍‍ർത്തിയ റെക്കോ‍ർഡ് ടോട്ടൽ(202) പിന്തുട‍ർന്നിറങ്ങിയ പ്രോട്ടീസ് 17.5 ഓവറിൽ 141ന് പുറത്തായി. സ്പിന്നർമാരുടെ മുന്നിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് മറുപടിയുണ്ടായിരുന്നില്ല.

മൂന്നുവിതം വിക്കറ്റ് വീഴ്‌ത്തിയ രവി ബിഷ്ണോയ് വരുൺ ചക്രവ‍ർത്തി സഖ്യമാണ് പ്രോട്ടീസിനെ കടപുഴക്കിയത്.ആവേഷ് ഖാൻ രണ്ടും അ‍ർഷദീപും ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി. പവർപ്ലേയിൽ 49 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ പ്രോട്ടീസിന് പിന്നീട് മത്സരത്തിലേക്ക് തിരികെ വരാനായില്ല. ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തി ഇന്ത്യൻ സ്പിന്നർമാർ ദക്ഷിണാഫ്രിക്കയ്‌ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയായിരുന്നു.

25 റൺസെടുത്ത ഹെന്റിച്ച് ക്ലാസനാണ് അവരുടെ ടോപ് സ്കോറ‍ർ. റയാൻ റിക്കെൽട്ടൺ (21), ട്രിസ്റ്റൺ സ്റ്റബ്സ്(11) ഡേവിഡ് മില്ലർ(18), പാട്രിക് ക്രു​ഗെർ(1),മാർക്കോ യാൻസൻ(12), ആൻഡിലെ സിമെലെൻ(6),ജെറാൾഡ് കോ‍ർട്സീ(23), കേശവ് മഹാരാജ്(5) എന്നിവരാണ് പുറത്തായ ബാറ്റർമാർ.

സഞ്ജു സാംസൺ സംഹാര രൂപം പൂണ്ട മത്സരത്തിൽ  ഇന്ത്യ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റിൽ 202 റൺസാണ്  നേടിയത്. ടി20യിൽ പ്രോട്ടീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടോട്ടലുമാണിത്. ആദ്യ ഇന്നിംഗ്സിന്റെ മൂന്നാം ഓവറിൽ ഏഴ് റൺസെടുത്ത അഭിഷേക് ശർമയെ നഷ്ടമായെങ്കിലും കരുതലോടെ നീങ്ങിയ സൂര്യകുമാറും സാംസണും ഇന്ത്യൻ സ്കോർ ചലിപ്പിച്ചു. എട്ടാം ഓവറിൽ 21 റൺസെടുത്ത സൂര്യകുമാർ വീണെങ്കിലും പിന്നീട് സഞ്ജു സാംസൺ ആക്രമണം അഴിച്ചുവിടുന്നതാണ് കണ്ടെത്തത്. തിലക് വർമയും (33) ഒപ്പം ചേർന്നു. സാംസൺ-സൂര്യകുമാർ സഖ്യം 37 പന്തിൽ 66 റൺസ് ചേർത്തപ്പോൾ സാംസൺ തിലക് വർമ ജോഡി 34 പന്തിൽ 77 റൺസ് നേടി.

ഇതിനിടെ ദക്ഷിണാഫ്രിക്കൻ ബൗളർമാരെ പഞ്ഞിക്കിട്ട് ടി20യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി മലയാളി താരം തികച്ചു. 27 പന്തിൽ അർദ്ധ ശതകം കടന്ന താരം സെഞ്ച്വറി തികയ്‌ക്കാൻ 20 പന്തുകൂടിയേ എടുത്തുള്ളു. പത്ത് കൂറ്റൻ സിക്സും ഏഴ് ബൗണ്ടറികളുമടക്കം 50 പന്തിൽ 107 റൺസ് നേടിയാണ് സഞ്ജു കൂടാരം കയറിയത്.

 

Tags: Shinessanju samsonsouth africaIndiaBeat
Share
Tweet
SendShare

More News from this section

വിവാഹം കഴിഞ്ഞ് ആഴ്ചകള്‍ക്കുള്ളില്‍ സ്ത്രീധന പീഡനം; യുവതിക്ക് ക്രൂരമര്‍ദനം, ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാന സ്കൂൾ കായികമേളയ്‌ക്കിടെ അപകടം; പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന് പൊലീസ്

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ യുവതിക്ക് ക്രൂരപീഡനം; ലാപ്ടോപ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് മർദ്ദിച്ചെന്ന് പരാതി

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

Latest News

പാക് ഭീകരരുമായി രഹസ്യ ബന്ധം; കർണാടകയിൽ 24 കാരൻ അറസ്റ്റിൽ; മൊബൈൽ ഫോണിൽ നിർണായക വിവരങ്ങൾ

‘ആ ധീരനെ അഭിനന്ദിക്കാൻ ഒരു അരവാക്കെങ്കിലും പറയാൻ എന്താ മടി; എന്നാൽ ആ ജിഹാദിയുടെ ഒരു ചിത്രം കിട്ടിയിരുന്നെങ്കിൽ ഉറൂസിന് ആനപ്പുറത്തേറ്റുമായിരുന്നു’: ശശികല ടീച്ചർ

‘പ്രാർഥിക്കാനാണ് എഴുന്നേറ്റതെന്ന് കരുതി; പിന്നാലെ തലയ്‌ക്ക് അടിയേറ്റു, കോക്പിറ്റ് അവൻ വലിച്ചടച്ചു’; അതിഭീകരമായ നിമിഷങ്ങൾ വിവരിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാർ

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies