മസ്കറ്റ്: ദേശീയദിനത്തോട് അനുബന്ധിച്ചുള്ള പൊതുഅവധി പ്രഖ്യാപിച്ച് ഒമാൻ. നവംബര്‍ 20നും 21നുമാണ് അവധി. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് അവധി. ഇതോടെ വാരാന്ത്യ അവധി ഉള്‍പ്പടെ നാല് ദിവസം തുടര്‍ച്ചയായ ഒഴിവ് ദിനങ്ങൾ ലഭിക്കും.
പൊതു-സ്വകാര്യ മേഖലയിലുള്ളവർക്ക് അവധി ബാധകമായിരിക്കും. രാജ്യത്തിന്റെ 54ാമത് ദേശീയ ദിനാഘോഷം നവംബർ 18ന് ആണ്. ദേശീയദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും