പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരം 2024 ദീപേഷ് നായർക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരം 2024 ദീപേഷ് നായർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 10:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെയും വിദ്യാർത്ഥി നിധി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നൽകിവരുന്ന പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരത്തിന് താനെ സ്വദേശിയും ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ സെന്റർ ഫോർ ഹിയറിംഗ് എംപയേർഡ് സഹസ്ഥാപകനുമായ ദീപേഷ് നായരെ തെരഞ്ഞെടുത്തു. പുരസ്‌കാര നിർണയ സമിതിയാണ് വിദ്യാഭ്യാസ പ്രവർത്തകനായ ദീപേഷ് നായരെ വിജയിയായി തെരഞ്ഞെടുത്തത്.

ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നവംബർ 22, 23, 24 തീയതികളിൽ നടക്കുന്ന 70 ാം എബിവിപി ദേശീയ സമ്മേളനത്തിൽ ദീപേഷ് നായർക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും. എബിവിപി മുൻ ദേശീയ അധ്യക്ഷനായ പ്രൊഫസർ യശ്വന്ത് റാവു ഖേൽക്കറുടെ സ്മരണാർഥം 1991 മുതലാണ് പുരസ്‌കാരദാനം ആരംഭിച്ചത്.

എബിവിപിയെ സുശക്തമാക്കുന്നതിനും വിപുലീകരിക്കുന്നതിനും സുപ്രധാന പങ്ക് വഹിച്ച യശ്വന്ത് റാവു ഖേൽക്കർ വിദ്യാർത്ഥി സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഉദാത്തമായ സംഭാവനകളും നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക സേവന രംഗത്തും സ്തുത്യർഹമായ സംഭാവനകൾ നൽകിവരുന്ന ഭാരതത്തിലെ യുവ സംരംഭകരെ അനുമോദിക്കുവാനും അതുവഴി അവരുടെ പ്രവർത്തനങ്ങൾക്ക് നവ ഊർജ്ജം പകരാനുമാണ് പുരസ്‌കാരത്തിലൂടെ എബിവിപി ലക്ഷ്യമിടുന്നത്.

ദീപേഷ് നായർ ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ സെന്റർ ഫോർ ഹിയറിംഗ് എംപയേർഡ് (TEACH) എന്ന പേരിൽ ബധിര വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന സംഘടനയുടെ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമാണ്. കെ.ജി സോമയ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംബിഎ പൂർത്തിയാക്കിയ അദ്ദേഹത്തിന് കോർപ്പറേറ്റ് മേഖലയിൽ 12 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. ജെ.പി മോർഗൻ ബാംഗിങ് സൊല്യൂഷൻസ്, സിറ്റി ബാങ്ക് മുതലായ പ്രമുഖ സ്ഥാപനങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡൽഹി മഹാരാഷ്‌ട്രയിലെ താനെ, പൂനെ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ TEACH ന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്. ഹയർസെക്കൻഡറി പരീക്ഷകളിൽ 100 ശതമാനവും ബിരുദ പരീക്ഷകളിൽ 90 ശതമാനത്തിനടുത്ത് വിദ്യാർത്ഥികൾക്കും TEACH ന്റെ സഹായത്തിൽ മികച്ച വിജയം കരസ്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട്.

എബിവിപി ദേശീയ പ്രസിഡന്റ് പ്രൊഫ. രാജ് ശരൺ ഷാഹി, ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി, ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാൻ പുരസ്‌കാര നിർണയ സമിതി കൺവീനറും മുൻ എബിവിപി ദേശീയ അധ്യക്ഷനുമായ പ്രൊഫ. മിലിന്ദ് മറാഠെ തുടങ്ങിയവർ ദീപേഷ് നായരെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

Tags: MAHARASHTRAthaneSUBഎബിവിപിDeepesh Nairപ്രൊഫ. രാജ് ശരൺ ഷാഹിTEACHTraining and Educational CentreHearing Impaired (TECH)
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies