സുമതി വളവിലേക്ക് സ്വാ​ഗതം, ഭയമില്ലാത്തവർക്ക് മുൻ​ഗണന; അഭിലാഷ് പിള്ളയുടെ ചിത്രത്തിലേക്ക് പുതമുഖങ്ങളെ തേടുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുമതി വളവിലേക്ക് സ്വാ​ഗതം, ഭയമില്ലാത്തവർക്ക് മുൻ​ഗണന; അഭിലാഷ് പിള്ളയുടെ ചിത്രത്തിലേക്ക് പുതമുഖങ്ങളെ തേടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 10:41 pm IST
Facebook
Twitter
WhatsAppTelegram

അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ‌ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം സുമതി വളവിലേക്ക് അഭിനേതാക്കളെ തേടുന്നു. കാസ്റ്റിം​ഗ് കോൾ പോസ്റ്റർ പങ്കുവച്ചുകൊണ്ട് അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. സുമതി വളവിലേക്ക് സ്വാ​ഗതമെന്നും വളവ് കടക്കാൻ ഭയമില്ലാത്ത ധൈര്യശാലികൾക്ക് പ്രായഭേദമന്യേ മുന്നോട്ട് വരാമെന്നും പോസ്റ്ററിൽ പറയുന്നു.

‘ഭയം, ഹാസ്യം എന്നിവയെ അടിസ്ഥാനമാക്കി നിങ്ങളുടെ അഭിനയ പ്രതിഭയെ പ്രദർശിപ്പിച്ചുകൊണ്ട് ഒരു മിനിറ്റ് ദൈർ‌ഘ്യമുള്ള കണ്ടെന്റുകൾ ക്രിയേറ്റ് ചെയ്ത് സുമതി വളവിന്റെ ഒഫീഷ്യൽ ഇൻസ്റ്റ​ഗ്രാം പേജിനെ ടാ​ഗ് ചെയ്ത് പോസ്റ്റ് ചെയ്യുക. അതിനോടൊപ്പം സുമതി വളവിന്റെ ഒഫീഷ്യൽ വാട്സപ്പ് നമ്പറിലേക്കും അതേ വീഡിയോയുടെ ഇൻസ്റ്റ​ഗ്രാം ലിങ്ക് ഷെയർ ചെയ്യുക’- എന്നാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിന്റെ ഒഫീഷ്യൽ വാട്സപ്പ് നമ്പറും( 7593848282) അയക്കേണ്ട അവസാന തീയതിയും പോസ്റ്ററിൽ പറയുന്നുണ്ട്.

മാളികപ്പുറം ടീം വീണ്ടുമൊന്നിക്കുന്ന ഹൊറർ ചിത്രമാണ് സുമതി വളവ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് ഉൾപ്പെടുന്നത്. വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് നിർമിക്കുന്ന ചിത്രത്തിൽ അർജുൻ അശോകൻ, മാളവിക മനോജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

സംവിധായകൻ വിഷ്ണു ശശിശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകൻ രഞ്ജിൻ രാജ് എന്നിവർ സുമതി വളവിലൂടെ വീണ്ടും ഒരുമിച്ചെത്തുമ്പോൾ ഒരു ത്രില്ലർ സസ്പെൻസ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ‌

Tags: MalikappuramAbhilash PillaiSumathivalavu
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies