നടുറോഡിൽ കേക്ക് മുറിച്ച് 'ഗ്യാങ്‌സ്റ്റർ സ്റ്റൈൽ' പിറന്നാളാഘോഷം; ഒന്നാം പ്രതി ഷിയാസ് അറസ്റ്റിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നടുറോഡിൽ കേക്ക് മുറിച്ച് ‘ഗ്യാങ്‌സ്റ്റർ സ്റ്റൈൽ’ പിറന്നാളാഘോഷം; ഒന്നാം പ്രതി ഷിയാസ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2024, 04:06 pm IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: നടുറോഡിൽ മാർഗ്ഗതടസമുണ്ടാക്കി പിറന്നാളാഘോഷിച്ച സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിൽ. വെട്ടിപ്പുറം സ്വദേശി ഷിയാസ് ആണ് പിടിയിലായത്. ബാക്കിയുള്ള 20 ഓളം പേർക്കായി തിരച്ചിൽ ആരംഭിച്ചു. ഇടത് യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരുടെ ക്ലബ്ബായ കമ്മട്ടിപ്പാടത്തിന്റെ പേരിലാണ് നടുറോഡിൽ ഗതാഗതം തടസപ്പെടുത്തി കേക്ക് മുറിക്കൽ നടന്നത്. സംഭവം വാർത്തയായതോടെയാണ് പൊലീസ് കേസെടുത്ത് നടപടി ആരംഭിച്ചത്.

ഷിയാസിനെതിരെ സംഘം ചേരലിനും പൊതുഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ടയിലെ ഏറ്റവും തിരക്കുള്ള സെന്റ് പീറ്റേഴ്സ് ജംഗ്‌ഷനിലാണ് വഴിതടസപ്പെടുത്തി ആഘോഷം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 50 അംഗ സംഘം 20 കാറുകളിൽ റാലിയായി എത്തി പിറന്നാൾ ആഘോഷിക്കുകയായിരുന്നു. സിനിമാ ഡയലോഗുകളും പാട്ടുമൊക്കെയായി കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുകയും ചെയ്തു.

ഷിയാസ് മുൻ DYFI പ്രവർത്തകനാണ്. ഇയാൾ കുറച്ചുകാലം വിദേശത്തായിരുന്നു. തിരിച്ചുവന്ന ശേഷമുള്ള പിറന്നാളാണ് പ്രവർത്തകർ നടുറോഡിൽ ആഘോഷമാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പൊലീസ് മേധാവി നേരിട്ട് ഇടപെട്ട് കേസെടുക്കുകയായിരുന്നു. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചാണ് പത്തനംതിട്ടയിൽ പൊതുമധ്യത്തിലുള്ള DYFI പ്രവർത്തകരുടെ പിറന്നാളാഘോഷങ്ങൾ നടക്കുന്നത്.

Tags: pathanamthittadyfiBirthday CelebrationTraffic jam
Share
Tweet
SendShare

More News from this section

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies