കൊച്ചി: ഒരിടവേളയ്‌ക്ക് ശേഷം കൂപ്പുകുത്തി സ്വർണവില. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 135 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,085 രൂപയായി. പവന് 1,080 രൂപ കുറഞ്ഞ് 56,680 രൂപയിലെത്തി.
രണ്ട് ദിവസത്തിനിടെ ഏകദേശം 1,500 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞിരുന്നു. ഈ മാസം ആരംഭത്തോടെയാണ് സ്വർണവില കുറഞ്ഞു തുടങ്ങിയത്.