ബോർഡർ – ഗവാസ്കർ ട്രോഫിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. തീവ്ര പരിശീലനത്തിലാണ് ഇന്ത്യൻ സംഘം. ഇതിനിടെ പുതിയൊരു വിവരമാണ് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ദി വെസ്റ്റ് ഓസ്ട്രേലിയൻ റിപ്പോർട്ട് പ്രകാരം ഇന്ത്യ പെർത്തിൽ ഒരു രഹസ്യ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. പെർത്തിലെ WACA ഗ്രൗണ്ടിലാണ് ക്യാമ്പ് നടക്കുന്നത്.
ആരാധകർക്ക് പ്രവേശനമില്ലെന്നും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ. ആരാധകർക്ക് മാത്രമല്ല,ഗ്രൗണ്ടിലെ ജീവനക്കാർക്കും നിയന്ത്രണങ്ങളുണ്ട്. ഫോൺ ഉപയോഗിക്കാനുമാകില്ല. അതേസമയം താരങ്ങളുടെ ശക്തിയും ദർബല്യവും മനസിലാക്കാൻ ടീം ഒരു സിമുലേഷന് വിധേയമാകും. ഈ മാസം 22ന് ആണ് ആദ്യ മത്സരം.
ന്യൂസിലൻഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയാണ് ടീം ഇന്ത്യ ഓസ്ട്രേലിയയിലേക്ക് വിമാനം കയറിയത്. ക്യാപ്റ്റനും പരിശീലകനുമടക്കം ഏവരും വിമർശന നടുവിലാണ്. ജയത്തിൽ കുറഞ്ഞതൊന്നും മതിയാകില്ല അത് തണുപ്പിക്കാൻ.