തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഗ്രാമിന് കുറഞ്ഞത് 40 രൂപയാണ്. ഇതോടെ ഒരു ഗ്രാം സ്വർണവില 7045 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപയുടെ കുറവാണ് സംഭവിച്ചത്. നിലവിൽ ഒരു പവൻ സ്വർണത്തിന് 56,360 രൂപയാണ് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 56,680 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,045 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,685 രൂപയുമാണ്. നവംബർ 14 മുതലാണ് സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ് സംഭവിച്ച് തുടങ്ങിയത്. സംസ്ഥാനത്തെ വെളളിവിലയിലും ഇന്ന് മാറ്റം സംഭവിച്ചിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില 101 രൂപയും ഒരു കിലോഗ്രാം വെള്ളിയുടെ വില 1,01,000 രൂപയുമാണ്.