കണ്ണെത്താ ദൂരത്തേക്ക് കുതിക്കും; മിസൈലിന്റെ വരവറിയാൻ പ്രയാസം, അതിനാൽ ശത്രുക്കൾക്ക് തച്ചുടയ്ക്കാനാകില്ല; ഇന്ത്യക്ക് ശക്തിപകരാൻ LRLACM
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്ണെത്താ ദൂരത്തേക്ക് കുതിക്കും; മിസൈലിന്റെ വരവറിയാൻ പ്രയാസം, അതിനാൽ ശത്രുക്കൾക്ക് തച്ചുടയ്‌ക്കാനാകില്ല; ഇന്ത്യക്ക് ശക്തിപകരാൻ LRLACM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2024, 03:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് മുതൽക്കൂട്ടാകാൻ LRLACM. ഡിആർഡിഒ-യുടെ മേൽനോട്ടത്തിൽ തദ്ദേശീയമായി വികസിപ്പിച്ച ലോം​ഗ് റേഞ്ച് ലാൻഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണ വിക്ഷേപണം ഒഡിഷ തീരത്ത് വിജയകരമായി പൂർത്തിയാക്കി. ചണ്ഡിപൂരിലെ ഇന്റ​ഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലായിരുന്നു (ITR) വിക്ഷേപണം. മൊബൈൽ ആർട്ടിക്കുലേറ്റഡ് ലോഞ്ചറിൽ നിന്നാണ് മിസൈൽ പരീക്ഷിച്ചത്.

പ്രതീക്ഷിച്ചതുപോലെ എല്ലാ ഉപസംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചു. പ്രാഥമിക ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റി. റഡാർ, ഇലക്ട്രോ ഒപ്റ്റിക്കൽ ട്രാക്കിം​ഗ് സിസ്സറ്റം, ടെലിമെട്രി തുടങ്ങി വിവിധ റേഞ്ച് സെൻസറുകളിലൂടെ മിസൈലിന്റെ പ്രകടനം നിരീക്ഷിച്ചതായും ഡിആർഡിഒ അറിയിച്ചു. വിപുലവും അത്യാധുനികവുമായ ഏവിയോണിക്സും സോഫ്റ്റ്വെയറുകളുമാണ് മിസൈലിൽ ഉപയോ​ഗിച്ചിരിക്കുന്നത്. വ്യത്യസ്ത വേ​ഗതയിലും ഉയരങ്ങളിലും സഞ്ചരിക്കുമ്പോഴുള്ള മിസൈലിന്റെ പ്രവർത്തനക്ഷമത അളന്നതായും ഡിആർഡിഒ അറിയിച്ചു.

ഡിആർഡിഒയുടെ സഹകരണത്തോടെ ബെം​ഗളൂരുവിലെ എയ്റോനോട്ടിക്കൽ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിച്ച മിസൈലാണ് LRLACM. ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, ബെംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നിവയാണ് LRLACM-ന്റെ ഉത്പാദന പങ്കാളികൾ. മിസൈൽ വികസിപ്പിക്കുന്നതിലും തയ്യാറാക്കുന്നതിലും ഇരുകമ്പനികൾക്കും പങ്കുണ്ടായിരുന്നു. വിവിധ ഡിആർഡിഒ ലബോറട്ടറികളിൽ നിന്നുള്ള മുതിർന്ന ശാസ്ത്രജ്ഞരും മറ്റ് പ്രതിനിധികളും മിസൈൽ നിർ‌മാണ സമയത്ത് വിശദമായ പരിശോധനകൾ നടത്തി.

ദീർഘദൂരത്തുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിക്കാൻ കെൽപ്പുള്ളവയാണ് LRLACM. ടാർ​ഗെറ്റ് സ്ഥിതിചെയ്യുന്നതിന് കിലോമീറ്ററുകൾ അപ്പുറത്ത് നിന്ന് മിസൈൽ വിക്ഷേപിക്കാൻ കഴിയും. മിസൈലിന്റെ സാന്നിധ്യം കണ്ടുപിടിക്കാൻ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ‌ക്ക് LRLACM അത്രവേ​ഗം കണ്ടെത്താനും നിർവീര്യമാക്കാനും കഴിയില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത.

Tags: ODISHAdrdoITRLRLACM
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies