ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി. ഇന്ന് രാവിലെയാണ് റാഞ്ചിയിലെ ബൂത്തിൽ അദ്ദേഹം ഭാര്യ സാക്ഷിക്കാെപ്പം എത്തിയത്. തിങ്ങിനിറഞ്ഞ ആരാധകർക്ക് നടുവിലൂടെയാണ് ധോണിയും ഭാര്യയും ബൂത്തിലെത്തിയത്. കനത്ത സുരക്ഷയിലായിരുന്നു വരവ്.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പിന്റെ ബ്രാൻഡ് അംബാസിഡറാണ് ധോണി. അദ്ദേഹത്തിന്റെ ചിത്രം ഉപയോഗിക്കാൻ കമ്മിഷൻ അനുമതി വാങ്ങിയിട്ടുണ്ടെന്നും ചീഫ് ഇലക്ട്രറൽ ഓഫീസർ വ്യക്തമാക്കി. അതേസമയം വരുന്ന ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. 4 കോടി രൂപയ്‌ക്ക് അദ്ദേഹത്തെ ടീം നിലനിർത്തുകയും ചെയ്തിരുന്നു.
#WATCH | Former Indian cricket team captain MS Dhoni along with his wife, Sakshi arrives at a polling booth in Ranchi to cast his vote for #JharkhandAssemblyElections2024 pic.twitter.com/KlD68mXdzM
— ANI (@ANI) November 13, 2024















