ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട്! അതിജീവന തന്ത്രമല്ലേ, പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാം; വിമർശിച്ച് ശാരദകുട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട്! അതിജീവന തന്ത്രമല്ലേ, പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാം; വിമർശിച്ച് ശാരദകുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 06:03 pm IST
Facebook
Twitter
WhatsAppTelegram

കുടുംബ ജീവിതത്തിൽ തുല്യത വേണ്ടെന്നും ഭർത്താവിന് കീഴിൽ ജീവിക്കണമെന്നും നിലപാട് വ്യക്തമാക്കിയ നടി സ്വാസികയെ വിമർശിച്ച് എഴുത്തുകാരി ശാരദകുട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലായിരുന്നു സർക്കാസം കലർന്ന വിമർശനം. എല്ലാം കയ്യിലുള്ളവർ എനിക്കൊന്നും വേണ്ടായേ, എന്നു പറയുന്നതു പോലെ മാത്രം കണ്ടാൽ മതി ഇവരുടെ വാക്കുകളെയെന്നാണ് ശാരദകുട്ടി പറയുന്നത്.

പങ്കാളിയെയോ വിശ്വസ്നേഹത്തെയോ ആശ്രയിച്ചല്ല ഇവരുടെ ഒന്നും നിലിനിൽപ്. ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട് എന്നതിനാലാണവർ ഇങ്ങനെ പറയുന്നത്. നൂറിലധികം ബ്രാൻഡഡ് ഉടുപ്പുകൾ അലമാരയിൽ സൂക്ഷിച്ച് ആർഭാട ജീവിതം നയിച്ച് ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ച് വാചാലമാകാം. ഗാന്ധിമാർഗ്ഗമാണ് തന്റെ മാർഗ്ഗമെന്നു പറയാം. കമ്യൂണിസ്റ്റാശയമാണ് പിന്തുടരുന്നതെന്നു പറഞ്ഞ് വീട്ടിലുള്ളവരുടെ ഈശ്വരവിശ്വാസത്തിന്റെ ബലത്തിൽ താൻ വിശ്വാസിയല്ലെന്നും പറയാം. ഒക്കെ ബുദ്ധിജീവികളുടെയും, രാഷ്‌ട്രീയോപജീവികളുടെയും അതിജീവനതന്ത്രമാണ്. അതുകൊണ്ട് പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാവുന്നതേയുള്ളുവെയുന്നും ശാരദകുട്ടി പറയുന്നു.

“ഭർത്താവിന്റെ താഴെ ജീവിക്കാനാണ് എനിക്കിഷ്ടം. എന്റെ അഭിപ്രായമാണ് പറഞ്ഞത്. എന്റെ ജീവിതം ഇങ്ങനെ ജീവിക്കാനാണ് എനിക്ക് ഇഷ്ടം. എന്തുകൊണ്ടെന്ന് ചോ​ദിച്ചാൽ അറിയില്ല. ഭർത്താവ് കഴിച്ച പാത്രം കഴുകുന്നതും കാലു പിടിക്കുന്നതും നിങ്ങൾക്ക് തെറ്റായിരിക്കും. ഇതാണ് ഉത്തമ സ്ത്രീയെന്ന ഞാൻ പറയില്ല. അങ്ങനെ ജീവിക്കണമെന്ന് ആരോടും പറയില്ല. സ്ത്രീകൾ സ്വതന്ത്രരാകണം. തുല്യതയിൽ വിശ്വസിക്കുന്നവരാകണം. പക്ഷേ എനിക്ക് ഈ പറഞ്ഞ തുല്യത വേണ്ട. ഞാൻ ഇങ്ങനെയാണ് ഇഷ്‌ടപ്പെടുന്നത്”.—എന്നായിരുന്നു സ്വാസികയുടെ വാക്കുകൾ.

 

കുറിപ്പിന്റെ പൂർണ രൂപം

എല്ലാം കയ്യിലുള്ളവർ എനിക്കൊന്നും വേണ്ടായേ, എന്നു പറയുന്നതു പോലെ മാത്രം കണ്ടാൽ മതി ഇവരുടെ വാക്കുകളെ.വളരെ bold ആയ കഥാപാത്രങ്ങളെ യാതൊരു inhibition ഉം കൂടാതെ അഭിനയിക്കുന്ന നടിയാണിവർ. ചതുരം, വിവേകാനന്ദൻ വൈറലാണ് , ഒക്കെ ഉദാഹരണം. പുതുനിര നടിമാരിൽ ഏറ്റവും ശക്തമായ ശരീരഭാഷ ഉള്ള നടി. വിവാദരംഗങ്ങളിൽ cool cool ആയി അഭിനയിക്കുന്നവർ. തൊഴിലിൽ വിട്ടുവീഴ്ചയില്ലാത്ത പെൺകുട്ടി. അതിനോടൊക്കെ ബഹുമാനമുണ്ട്.
പിന്നെ ഇന്നലെ കണ്ട പോസ്റ്റർ. ആനിയും വിധുബാലയുമൊക്കെ പറയുന്ന കുലീനത്വത്തിന്റെ, യേശുദാസ് പറയുന്ന സർവ്വം ബ്രഹ്മ മയത്തിന്റെ തുടർച്ചയാണിതും. പങ്കാളിയെയോ വിശ്വസ്നേഹത്തെയോ ആശ്രയിച്ചല്ല ഇവരുടെ ഒന്നും നിലിനിൽപ്. ഈ വിധേയത്വ വിനയക്കുപ്പായത്തിന് നല്ല മാർക്കറ്റുണ്ട് എന്നതിനാലാണവർ ഇങ്ങനെ പറയുന്നത്.
നൂറിലധികം ബ്രാൻഡഡ് ഉടുപ്പുകൾ അലമാരയിൽ സൂക്ഷിച്ച് ആർഭാട ജീവിതം നയിച്ച് ഗാന്ധിയുടെ ലാളിത്യത്തെ കുറിച്ച് വാചാലമാകാം. ഗാന്ധിമാർഗ്ഗമാണ് തന്റെ മാർഗ്ഗമെന്നു പറയാം. കമ്യൂണിസ്റ്റാശയമാണ് പിന്തുടരുന്നതെന്നു പറഞ്ഞ് വീട്ടിലുള്ളവരുടെ ഈശ്വരവിശ്വാസത്തിന്റെ ബലത്തിൽ താൻ വിശ്വാസിയല്ലെന്നും പറയാം.
ഒക്കെ ബുദ്ധിജീവികളുടെയും, രാഷ്‌ട്രീയോപജീവികളുടെയും അതിജീവനതന്ത്രമാണ്. അതുകൊണ്ട് പാവം സ്വാസികയോട് നമുക്ക് ക്ഷമിക്കാവുന്നതേയുള്ളു. അവർക്കും ബുദ്ധിയുണ്ടെന്നതിൽ നമുക്ക് അഭിമാനിക്കാം.
വെട്ടി വിളിച്ച് സത്യങ്ങൾ മുഴുവൻ പറഞ്ഞു നടന്ന് ലോകരുടെ മുഴുവൻ വെറുപ്പു വാങ്ങിക്കൂട്ടുന്ന വിഡ്ഢികൾക്ക് ഇതൊക്കെ കേട്ടാൽ കലിയിളകും.
ഐഹികമായ സുഖത്തിലൊന്നും കൃഷ്ണാ അയ്യോ എനിക്കൊരു മോഹമില്ലേ’ എന്നു പ്രാർഥിച്ച ധനികസ്ത്രീയോട് എന്നാലിതെല്ലാം ഞാൻ തിരിച്ചെടുത്തേക്കാമെന്ന് ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞതും അവർ ബോധശൂന്യയായി നിലം പതിച്ചതും ആയ കഥ കേട്ടിട്ടുണ്ട്.
എസ്. ശാരദക്കുട്ടി

“>

Tags: vijayswasikacommentsharadakutty
Share
Tweet
SendShare

More News from this section

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies