സച്ചിനും അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി: രഞ്ജിയില്‍ കേരളത്തിന് ഭേദപ്പെട്ട സ്കോർ; കൊടുങ്കാറ്റായി കംബോജ്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സച്ചിനും അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി: രഞ്ജിയില്‍ കേരളത്തിന് ഭേദപ്പെട്ട സ്കോർ; കൊടുങ്കാറ്റായി കംബോജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 07:02 pm IST
Facebook
Twitter
WhatsAppTelegram

ലഹ്‌ലി: രഞ്ജി ട്രോഫിയിൽ ഹരിയാനയ്‌ക്കെതിരെ സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി. ആദ്യ ദിനം രോഹനും അക്ഷയും അര്‍ദ്ധ സഞ്ച്വറി നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാംദിനവും കേരളത്തിന്റെ താരങ്ങള്‍ തിളങ്ങുന്നത്. രണ്ട് ഫോര്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 52 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസറുദ്ദീന്‍ 74 പന്തില്‍ നിന്നാണ് മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സ് നേടിയത്. ഇരുവരുടെയും അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ കളി നിര്‍ത്തുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയിലാണ്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം ഇരുവരുടെയും ബാറ്റിം​ഗ് മികവിലാണ് സ്‌കോര്‍ 250 കടത്തിയത്. ചൗധരി ബന്‍സി ലാല്‍ സ്‌റ്റേഡിയത്തില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. ഇന്നിം​ഗ്സ് പുനരാരംഭിച്ച കേരളത്തിന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. 59 റണ്‍സെടുത്ത അക്ഷയ്, തുടര്‍ന്ന് ക്രീസിലെത്തിയ ജലജ് സക്‌സേന(4), സല്‍മാന്‍ നിസാര്‍(0) എന്നിവരും കംബോജിന്റെ പന്തിലാണ് പുറത്തായത്.

സ്‌കോര്‍ 158 ല്‍ എത്തിയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായ കേരളത്തെ കരകയറ്റിയത് ഏഴാമനായി ഇറങ്ങിയ മുഹമ്മദ് അസറുദ്ദീന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 200 കടന്നു. സ്‌കോര്‍ 232 ല്‍ എത്തിയപ്പോള്‍ അസറുദ്ദീന്റെ(53) വിക്കറ്റും കേരളത്തിന് നഷ്ടമായി. പിന്നാലെ സച്ചിനും(52) കപില്‍ ഹൂഡയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നിതീഷ് എം.ഡിയെയും കേരളത്തിന് നഷ്ടമായി. പത്താമനായി ഇറങ്ങിയ ബേസില്‍ തമ്പിയുമായി ചേര്‍ന്ന് ഷോണ്‍ റോജറാണ് കേരളത്തെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്നുള്ള സഖ്യം 38 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 27 ഓവറില്‍ 48 റണ്‍സ് വഴങ്ങി കേരളത്തിന്റെ എട്ട് വിക്കറ്റും വീഴ്‌ത്തിയത് അന്‍ഷുല്‍ കംബോജാണ്. വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ ഷോണ്‍ റോജര്‍(37), ബേസില്‍ തമ്പി(4) എന്നിവരാണ് ക്രീസില്‍.

Tags: trophykeralaRanji
Share
Tweet
SendShare

More News from this section

യു.കെയില്‍ തുടരാന്‍ മുങ്ങിയോ? കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ പാക് ബോക്സര്‍ ഉള്‍പ്പെടെ അഞ്ച് താരങ്ങളെ കാണാതായി

30 ലക്ഷം രൂപയുടെ സിഗരറ്റ് കവർച്ച; ജോലി ചെയ്ത സ്ഥാപനത്തിലെ സെയിൽസ്മാൻ അറസ്റ്റിൽ

ക്രിസ് ഗെയ്‌ലിന്റെ പ്രഖ്യാപനം; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ വീണ്ടും നയിക്കാന്‍ സാലി സാംസണ്‍, വൈസ് ക്യാപ്റ്റനായി ബേസില്‍ തമ്പി

സാവരിയ ബസന്തിന്റെ കൊലപാതകം പാർലമെന്റിൽ; ദേശീയ ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി

അജിത് അഗാര്‍ക്കര്‍ക്ക് തിരിച്ചടി? ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി വിവിഎസ് ലക്ഷ്മണ്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്

കുന്ദംകുളത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് അഞ്ച് വാഹനങ്ങളില്‍ ഇടിച്ച് കയറി അപകടം; വിദ്യാര്‍ഥിനി മരിച്ചു; 25 പേര്‍ക്ക് പരിക്ക്; പത്ത് പേരുടെ നില ഗുരുതരം

Latest News

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

‘എന്റെ പൊന്നു ചേട്ടാ’…കേരളത്തിൽ കാവി നിറത്തിലുള്ള വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ ? പ്രിയ വാര്യരോട് യൂട്യൂബറുടെ വിചിത്ര ചോദ്യം;  മറുപടി വൈറൽ

മത്സരത്തിനിടെ മിന്നലാക്രമണം; ഗ്രൗണ്ടില്‍ വീണ് 24കാരനായ ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം, 12 പേര്‍ക്ക് പരിക്ക്

ആർ. രാജേഷിന്റെ മൃതദേഹത്തോട് ഗുരുതര അനാസ്ഥ; എബാം ചെയ്യാത്ത ഭൗതീകശരീരം ചാവക്കാട് വരെ എത്തിച്ചത് ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിൽ

18 വര്‍ഷമായി ശ്രീലങ്കയില്‍ ഇന്ത്യ അജയ്യര്‍; ഗില്ലിന്റെ നേതൃത്വത്തില്‍ ചരിത്രം തുടരാന്‍ ടീം ഇന്ത്യ, ഗാളില്‍ പുതിയ അധ്യായം

രാജിവെക്കില്ലെന്ന് ഇന്‍ഫാന്റിനോ; ലോകകപ്പ് ഓഹരി വിവാദത്തില്‍ മാപ്പുപറഞ്ഞ് ഫിഫ പ്രസിഡന്റ്, ഭരണസമിതിയുടെ പൂര്‍ണ പിന്തുണ

അരുണാചൽ പ്രദേശിൽ 5.1 തീവ്രതയുള്ള ഭൂചലനം; മണിക്കൂറുകൾക്കകം നാല് തുടർചലനങ്ങൾ

മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies