പവിഴപ്പുറ്റിന്റെ ഭംഗി ആസ്വദിക്കാൻ മോഹിക്കാത്തവരായി ആരാണുള്ളതല്ലേ. പക്ഷേ ഒരു നീലത്തിമിംഗലത്തിനേക്കാൾ വലുപ്പമുള്ള പവിഴപ്പുറ്റ് കണ്ടാലോ? അതിശയമായി തേന്നിയേക്കാം. അതേ, ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സോളമൻ ദ്വീപുകളിലാണ് ഈ മഹാ പവിഴപ്പുറ്റ് കോളനി കണ്ടെത്തിയത്.
നീലത്തിമിംഗലത്തിനേക്കാൾ വലുപ്പമുള്ള ഈ പവിഴപ്പുറ്റ് ബഹിരാശത്ത് നിന്ന് പോലും കാണാമെന്നതാണ് രസകരമായ കാര്യം. പക്ഷേ 300 വർഷം ഇത് മറന്നിരുന്നുവെന്നത് അമ്പരിപ്പിക്കുന്ന കാര്യമാണ്. 42 അടി താഴ്ചയിൽ 34 മീറ്റർ വീതിയും 32 മീറ്റർ നീളവും 5.5 മീറ്റർ ഉയരമുള്ളതാണ് ഈ ഭീമൻ പവിഴപ്പുറ്റ്. 1,000 കോടി പോളിപ്പുകൾ ചേർന്നാണ് ഈ പവിഴപ്പുറ്റിന് ജന്മം നൽകിയിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനം പസഫിക് സമുദ്രത്തെ എങ്ങനെ ബാധിക്കുവെന്ന് കണ്ടെത്താനായി നാഷണൽ ജ്യോഗ്രാഫിക് ചാനൽ നടത്തിയ പര്യവേക്ഷണത്തിലാണ് സേളമൻ ദ്വീപിലെ രഹസ്യം പുറംലോകമറിഞ്ഞത്. വീഡിയോഗ്രാഫറായ മനു സാൻ ഫെലിക്സാണ് പവിഴപ്പുറ്റ് കണ്ടെത്തിയത്. തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങളാണെന്ന് കരുതിയാണ് സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയത്. വെള്ളത്തിനടിയിലൊരു കത്തീഡ്രൽ കാണുന്നത് പോലെയാണ് പവിഴപ്പുറ്റുകളെ കാണാൻ കഴിഞ്ഞതെന്ന് നാഷണൽ ജ്യോഗ്രാഫിക് സംഘത്തിലെ ഇനിഗോ സാൻ ഫെലിക്സ് പറയുന്നു.
കടലിലെ ചൂടേറുന്നതും കാലാവസ്ഥ വ്യതിയാനവുമൊക്കെ കാരണം പവിഴപ്പുറ്റുകൾ വംശനാശത്തിന്റെ വക്കിലാണ്. കടലിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിൽ പവിഴപ്പുറ്റുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കണ്ടെത്തിയ കോറൽ കോളനിയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സംഘം അറിയിച്ചിട്ടുണ്ട്.














