'സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച്, പകരം കുരിശ് വരച്ചു'; ബിഹാറിൽ കൂട്ട മതപരിവർത്തനത്തിന് ശ്രമം; മൂന്ന് പാസ്റ്റർമാർക്കെതിരെ കേസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച്, പകരം കുരിശ് വരച്ചു’; ബിഹാറിൽ കൂട്ട മതപരിവർത്തനത്തിന് ശ്രമം; മൂന്ന് പാസ്റ്റർമാർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 07:26 am IST
FacebookTwitterWhatsAppTelegram

പാട്‌ന: ബിഹാറിലെ ബക്‌സറിൽ ഹിന്ദുക്കളെ കൂട്ടമായി മതപരിവർത്തനത്തിന് വിധേയരാക്കാൻ ശ്രമിച്ച സംഭവത്തിൽ കേസ്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 60ഓളം പേരെയാണ് മൂന്ന് പാസ്റ്റർമാർ ചേർന്ന് മതം മാറ്റിയത്. സ്ത്രീകളോട് ഗംഗയിൽ മുങ്ങിനിവരാൻ ആജ്ഞാപിച്ച ശേഷം അവരുടെ നെറുകയിലുള്ള സിന്ദൂരം തുടച്ചുനീക്കുകയും, ശേഷം തലയിൽ കുരിശ് വച്ച് പ്രാർത്ഥിക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് പാസ്റ്റർമാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. നിലവിൽ പാസ്റ്റർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മതം മാറാൻ എത്തിയവർ ബൈബിൾ വായിച്ച് അതിൽ ആകൃഷ്ടരായി സ്വയം എത്തിയതാണെന്നാണ് പാസ്റ്റർമാരുടെ അവകാശവാദം. അറസ്റ്റിലായവരിൽ രാജു റാം മസിബ്, രഞ്ജൻ റാം എന്നിവർ ബിഹാറിൽ നിന്നും, മൂന്നാമത്തെ ആളായ സാമുവൽ തമിഴ് വംശജനുമാണ്.

ആളുകൾ തന്റെ അടുക്കലേക്ക് സ്വമേധയാ വരുന്നതാണെന്നും, അവരുടെ അസുഖങ്ങൾ മാറ്റി നൽകുന്നതിൽ തനിക്ക് കൂടി വലിയ പങ്ക് ഉണ്ടെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ” എന്റെ അടുക്കൽ എത്തുന്നവരോട് ഞാൻ മരുന്നുകൾ കഴിക്കാൻ ആവശ്യപ്പെടും. എന്നിട്ട് യേശുവിനോട് പ്രാർത്ഥിക്കും. എല്ലാ ദുരിതങ്ങളിൽ നിന്നും ആശ്വാസം ലഭിച്ചവർ മതം മാറണമെന്ന് ആവശ്യപ്പെട്ട് എന്റെ അടുക്കലെത്തും. അവരെ ഞാൻ ബൈബിളിനെ കുറിച്ച് പഠിപ്പിക്കും. സ്വമേധയാ ഇവിടെ എത്തിയവരാണ് എല്ലാവരുമെന്നും” ഇയാൾ അവകാശപ്പെടുന്നു.

അതേസമയം പാസ്റ്ററിന്റെ അടുക്കൽ എത്തിയവരെല്ലാം ഒരു ഗ്രാമത്തിൽ നിന്നുള്ളവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മതം മാറ്റുന്നതിന് വേണ്ടിയാണ് അവരെ ഗംഗാഘട്ടിൽ എത്തിച്ചത്. മതപരിവർത്തന നിരോധന നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും, പ്രാദേശിക ഭരണകൂടം ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സിമ്രി സ്റ്റേഷൻ ഹൗസ് ഓഫീസർ കമൽ നയൻ പാണ്ഡെ പറഞ്ഞു.

 

 

Tags: mass conversion3 Christian priestsconvert Hindus
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies