''ട്രംപ് ഭരണകൂടവുമായി യോജിച്ച് പ്രവർത്തിക്കും''; ജോ ബൈഡനുമായി നിർണായക കൂടിക്കാഴ്ച നടത്തി ഷി ജിൻപിങ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”ട്രംപ് ഭരണകൂടവുമായി യോജിച്ച് പ്രവർത്തിക്കും”; ജോ ബൈഡനുമായി നിർണായക കൂടിക്കാഴ്ച നടത്തി ഷി ജിൻപിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 06:32 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നിർണായക കൂടിക്കാഴ്ച നടത്തി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്. സൈബർ ഇടങ്ങളിലെ പ്രശ്‌നങ്ങൾ, തായ്‌വാൻ, ദക്ഷിണ ചൈന കടൽ, റഷ്യ-യുക്രെയ്ൻ സംഘർഷം തുടങ്ങീ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ചർച്ചകൾ നടത്തി. ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന ഭരണകൂടവുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ഷി ജിൻപിങ് ജോ ബൈഡന് ഉറപ്പ് നൽകി.

പെറുവിലെ ലിമയിൽ ഏഷ്യ-പസഫിക് ഇക്കണോമിക് കോർപ്പറേഷൻ ഫോറത്തിൽ പങ്കെടുക്കുന്നതിനായി എത്തിയപ്പോഴാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾ രണ്ട് മണിക്കൂറോളം നീണ്ടതായും റിപ്പോർട്ടുകൾ പറയുന്നു. സുസ്ഥിരവും ആരോഗ്യകരവുമായ ഒരു ബന്ധമാണ് അമേരിക്കയുമായി ആഗ്രഹിക്കുന്നതെന്നും, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഷി ജിൻപിങ് വ്യക്തമാക്കി. സഹകരണം മെച്ചപ്പെടുത്താൻ പുതിയ യുഎസ് ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും ഷി ജിൻപിങ് അറിയിച്ചു.

താൻ സ്ഥാനമൊഴിഞ്ഞ ശേഷവും പുതിയ ഭരണകൂടവുമായി ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ബൈഡൻ ഷി ജിൻപിങ്ങിനോട് പറഞ്ഞതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ അറിയിച്ചു. ‘അമേരിക്ക ഫസ്റ്റ്’ എന്ന നയത്തിന്റെ ഭാഗമായി ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 60% നികുതി ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ട്രംപിന്റെ പ്രഖ്യാപനത്തെ ചൈന രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഭരണനേതൃത്വത്തിലെ നിർണായക സ്ഥാനങ്ങളിലെല്ലാം കടുത്ത ചൈനാ വിരുദ്ധരെയാണ് ട്രംപ് നിയമിച്ചിരിക്കുന്നത്. ഇതിനേയും ചൈന ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

തായ്‌വാനിലും ദക്ഷിണ ചൈനാ കടലിലും ചൈനീസ് സേന അവരുടെ സന്നാഹം വർദ്ധിപ്പിച്ചതിലെ ആശങ്കയും ബൈഡൻ എടുത്ത് പറഞ്ഞുവെന്ന് ജേക്ക് സള്ളിവൻ വ്യക്തമാക്കി. തായ്‌വാന് ചുറ്റുമുള്ള സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു. എന്നാൽ വിഘടനവാദ പ്രവർത്തനങ്ങളാണ് തായ്‌വാനിൽ നടക്കുന്നതെന്നും സ്ഥിരതയ്‌ക്കും സമാധാനത്തിനും എതിരായ നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നുമാണ് ചൈനയുടെ വാദം. അതേസമയം നേതാക്കളുടെ കൂടിക്കാഴ്ചയിൽ ബൈഡൻ നൽകിയ പിന്തുണയ്‌ക്ക് തായ്‌വാൻ വിദേശകാര്യമന്ത്രാലയവും നന്ദി അറിയിച്ചിട്ടുണ്ട്. പ്രകോപനം സൃഷ്ടിക്കുന്നത് ചൈനയാണെന്നും, അതിർത്തി മേഖലയിൽ കടന്നുകയറിയുള്ള നീക്കങ്ങൾ അംഗീകരിക്കാനാകില്ലെന്നും അവർ പ്രസ്താവനയിലൂടെ അറിയിച്ചു.

 

 

 

Tags: Trump AdministrationFinal Talks With BidenChinese leader
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies