മൂന്ന് കുഞ്ഞുങ്ങളിൽ രണ്ട് പേരെ ഓവനുള്ളിൽ വച്ച് ചുട്ടുകൊന്നു; യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൂന്ന് കുഞ്ഞുങ്ങളിൽ രണ്ട് പേരെ ഓവനുള്ളിൽ വച്ച് ചുട്ടുകൊന്നു; യുവതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2024, 12:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഓവന്റെ ഉള്ളിൽ കുഞ്ഞുങ്ങളെ വച്ച് ചുട്ടുകൊന്ന അമ്മയ്‌ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ അറ്റ്‌ലാന്റയിലാണ് സംഭവം. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയും 24കാരിയുമായ ലാമോറ വില്യംസാണ് തന്റെ രണ്ട് കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയത്. ഒരു വയസും, രണ്ട് വയസും പ്രായമുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. ലാമോറ കുറ്റക്കാരിയാണെന്ന് വിധിച്ച കോടതി ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം ഇവർക്ക് 35 വർഷം അധികതടവ് കൂടി അനുഭവിക്കേണ്ടി വരും.

ഒരു മണിക്കൂർ ഇടവേളയിലാണ് ഇവർ തന്റെ രണ്ട് കുഞ്ഞുങ്ങളേയും കൊലപ്പെടുത്തിയത്. 2017ലാണ് കേസിനാസ്പദമായ സംഭവം. ജോലിക്ക് പോയി തിരികെ വന്നപ്പോൾ കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. എന്നാൽ കുട്ടികളുടെ പിതാവ് ജമീൽ പെന്നു ഭാര്യയ്‌ക്കെതിരായി പൊലീസിന് മൊഴി നൽകി. സംഭവസമയം തനിക്ക് ഭാര്യ വീഡിയോ കോൾ ചെയ്തിരുന്നുവെന്നും, അതിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടുവെന്നുമാണ് ഇയാൾ പറഞ്ഞത്.

പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തി പരിശോധനയിലാണ് രണ്ട് കുഞ്ഞുങ്ങളേയും പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്. കുഞ്ഞുങ്ങളുടെ തല ഓവനുള്ളിൽ കുറച്ചധികം നേരം വച്ചിട്ടുണ്ടാകാമെന്നും, ശരീരത്തിൽ പൊള്ളിയ പാടുകൾ ഉണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. യുവതി മനപൂർവമാണ് ഈ ഹീനകൃത്യം ചെയ്തതെന്ന് പൊലീസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിൽ പറയുന്നു. എന്നാൽ താൻ നിരപരാധിയാണെന്നാണ് ലാമോറയുടെ വാദം. ഇത് തള്ളിക്കൊണ്ടാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അതേസമയം ലാമോറയ്‌ക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ അമ്മയായ ബ്രെൻഡ പറയുന്നത്. ജയിലിൽ വച്ചും ആത്മഹത്യാ പ്രവണത കാണിച്ചിരുന്നുവെന്നും പ്രത്യേക നിരീക്ഷണത്തിൽ ആക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

 

 

 

Tags: US WomanKilling SonsPlacing Them In OvenSentenced To Life
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies