ഭോപ്പാൽ : 2002- ൽ ഗുജറാത്തിലെ ഗോധ്രയിൽ ഇസ്ലാമിക തീവ്രവാദികൾ ട്രെയിൻ കത്തിച്ച സംഭവത്തെ ആസ്പദമാക്കിയുള്ള “ദി സബർമതി റിപ്പോർട്ട്” എന്ന ചിത്രം സംസ്ഥാനത്ത് നികുതി രഹിതമായി പ്രഖ്യാപിക്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചു. ധീരജ് സർണ സംവിധാനം ചെയ്ത ഈ ചിത്രം ഗുജറാത്തിൽ 2002-ലെ ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തെ ചുറ്റിപ്പറ്റിയാണ്.
സിനിമ കാണാൻ താനും പോകുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു.ഗോധ്ര സംഭവം ഭൂതകാലത്തിന്റെ ഇരുണ്ട അധ്യായമാണെന്നും സിനിമയിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ബാങ്കിന് വേണ്ടി ഗോധ്ര സംഭവത്തിൽ പ്രതിപക്ഷം വൃത്തികെട്ട രാഷ്‌ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും മാനം രക്ഷിച്ചെന്നും പറഞ്ഞു.
സിനിമയെപ്പറ്റി കഴിഞ്ഞ ദിവസം നരേന്ദ്രമോദി എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു.















