"ബാത്ത്റൂമിൽ ചെന്നിരുന്ന് കരയും"; പടം ഫ്ലോപ്പാകുമ്പോഴുള്ള ചിന്തകളെക്കുറിച്ച് മനസുതുറന്ന് ഷാരൂഖ് ഖാൻ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

“ബാത്ത്റൂമിൽ ചെന്നിരുന്ന് കരയും”; പടം ഫ്ലോപ്പാകുമ്പോഴുള്ള ചിന്തകളെക്കുറിച്ച് മനസുതുറന്ന് ഷാരൂഖ് ഖാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 05:47 pm IST
Facebook
Twitter
WhatsAppTelegram

താരപദവിയിലേക്കുള്ള യാത്രയെക്കുറിച്ചും കരിയറിന്റെ തുടക്കത്തിലെ വെല്ലുവിളികളെകകുറിച്ചും മനസുതുറന്ന് ഷാരൂഖ് ഖാൻ. കരിയറിൽ സംഭവിച്ച പരാജയങ്ങൾ, അതിനെ കൈകാര്യം ചെയ്ത രീതി എന്നിവയെല്ലാം അദ്ദേഹം വെളിപ്പെടുത്തി. ദുബായിൽ നടന്ന ആ​ഗോള ചരക്ക് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. എന്തെങ്കിലും വർക്കൗട്ട് ആയില്ലെങ്കിൽ ലോകം മുഴുവൻ നമുക്കെതിരെ ​ഗൂഢാലോചന നടത്തുകയാണെന്ന് കരുതേണ്ടതില്ല. അനവധിയായ മറ്റെന്തെങ്കിലും കാരണത്താലായിരിക്കും അത് പ്രായോ​ഗികമാകാതെ പോയതെന്ന് ചിന്തിക്കാൻ നാം തയ്യാറാകണമെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

“പരാജയങ്ങൾ സംഭവിക്കുമ്പോൾ പരാജയത്തെക്കുറിച്ച് ചിന്തിച്ചിരിക്കാതെ ആത്മപരിശോധന നടത്താൻ തയ്യാറാകണം. ഒരു സിനിമ ബോക്‌സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവെക്കുമ്പോൾ അത് ആരുടെയെങ്കിലും ‘ഗൂഢാലോചന’ കൊണ്ടാകില്ല. മറിച്ച് പ്രേക്ഷകരുമായി ആശയവിനിമയം നടത്തുന്നതിലെ പരാജയമായിരിക്കാം. ഞാൻ സ്വയം വിമ‍ർശിക്കാറുണ്ട്. ബാത്ത്റൂമിൽ ചെന്നിരുന്ന് ഒരുപാട് കരയും. അത് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല, എന്നിരുന്നാലും.. അത്തരം സന്ദർഭങ്ങളിൽ ഞാൻ ആരുടെയും മുൻപിലേക്ക് പോകാറില്ല. നിങ്ങളുടെ ഒരു സിനിമ വർക്കൗട്ടായില്ലെങ്കിൽ അത് നിങ്ങൾ കാരണമോ മറ്റെന്തെങ്കിലും ​ഗൂഢാലോചന കാരണമോ ആയിരിക്കില്ല, ആ സിനിമ മോശമായാണ് ചെയ്തിരിക്കുന്നതെന്ന് നിങ്ങൾ അം​ഗീകരിക്കാൻ തയ്യാറാകണം. എന്നിട്ട് അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം.

പരാജയപ്പെടുമ്പോൾ, നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ ജോലിയോ തെറ്റായി പോയി എന്ന് നിങ്ങൾ വിശ്വസിക്കരുത്. നിങ്ങൾ നിലകൊള്ളുന്ന ആവാസവ്യവസ്ഥയുടെ പ്രത്യേകതയായിരിക്കാം അപ്രതീക്ഷിതമായ ഫലം നൽകിയത്. അതിനാൽ ഒരു ഉത്പന്നം മാർക്കറ്റിലേക്ക് ഇറങ്ങുമ്പോൾ ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങളുടെ പ്രൊഡക്ട് അടിപൊളിയാണ് എന്ന് കരുതിയിരുന്നിട്ട് കാര്യമില്ല. ആളുകളുടെ പ്രതികരണമനുസരിച്ച് ഉത്പന്നത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.

ഭൂതകാലത്തേക്ക് പോയി യുവ ഷാരൂഖിനെ കണ്ട് എന്തെങ്കിലും ഉപദേശം നൽകാൻ ഞാൻ താത്പര്യപ്പെടുന്നില്ല. എനിക്ക് 27 വയസുള്ള മകനും 23.5 വയസുള്ള മകളും 11 വയസുള്ള മറ്റൊരു മകനും തനിക്കുണ്ട്. അവരോട് സംസാരിക്കുമ്പോഴാണ് അത് മനസിലായത്. 25-26 വയസുള്ള സമയത്ത് ഞാൻ സ്വകീരിച്ച തീരുമാനങ്ങളെ തിരിച്ചെടുക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. എന്റെ അനുഭവസമ്പത്തിലൂടെ ഇന്നതിനെ നോക്കിക്കാണുമ്പോൾ മനസിലാക്കാൻ കഴിയുന്നുണ്ട്. അന്ന് ഞാനെടുത്ത ആ തീരുമാനങ്ങളാണ് ഇന്ന് എന്നെ ഇവിടെ വരെയെത്തിച്ചത്. അതുകൊണ്ട് യുവ ഷാരൂഖിനെ കണ്ടാലും അവനെ ഉപദേശിക്കാൻ എനിക്കൊന്നുമില്ല. – ഷാരൂഖ് പറഞ്ഞു.

Tags: filmshah rukh khanKING KHAN
Share
Tweet
SendShare

More News from this section

ദോശയില്‍ ചത്ത എലി കണ്ടെത്തിയെന്ന് ആരോപണം; പിന്നാലെ 25 ലക്ഷം ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമയെ ഭീഷണിപ്പെടുത്തി, യുവതി അറസ്റ്റില്‍

കാറിന് മുന്നില്‍ പാഞ്ഞെത്തി കാട്ടാന; വാഹനത്തിന് മുകളില്‍ കാല്‍വച്ച് ജനലിലൂടെ അകത്തേയ്‌ക്ക് തുമ്പിക്കൈ; ഭീതിയിലായി യാത്രക്കാര്‍

പണപ്പെരുപ്പ സമ്മർദം; റിപ്പോ നിരക്ക് ഉയർത്തി ആർബിഐ, 2023ന് ശേഷം ആദ്യ റിപ്പോ നിരക്ക് വർധന,പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ പണപ്പെരുപ്പം നിയന്ത്രിക്കാൻ നിർണായക നീക്കം

പൊതുപ്രവര്‍ത്തനത്തിന്റെ 25 വര്‍ഷം; ഇന്ത്യന്‍ ജനാധിപത്യത്തിനും ഭരണഘടനയ്‌ക്കും ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

അഭിമന്യു വധക്കേസ് തുറന്ന കോടതിയിൽ തന്നെ; രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം തള്ളി, 16 പ്രതികൾ വിചാരണ നേരിടും

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies