ഭർത്താവിന്റെ ബന്ധുക്കൾ ബോഡി ഷെയ്മിംഗ് ചെയ്യുന്നത് ഗാർഹിക പീഡനം: ഹൈക്കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭർത്താവിന്റെ ബന്ധുക്കൾ ബോഡി ഷെയ്മിംഗ് ചെയ്യുന്നത് ഗാർഹിക പീഡനം: ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 06:02 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: കല്യാണം കഴിഞ്ഞ് ഭർതൃവീട്ടിൽ കഴിയുന്ന ഭാര്യയെ ഭർത്താവിന്റെ ബന്ധുക്കൾ ബോഡി ഷെയ്മിംഗ് ചെയ്യുന്നത് ഗാർഹിക പീഡനമാണെന്ന് കേരള ഹൈക്കോടതി. ഭർത്താവോ, ഭർത്താവിന്റെ സഹോദരങ്ങളോ ഭാര്യമാരോ ഇത്തരം അധിക്ഷേപകരമായ ശരീര വർണനകൾ നടത്തുന്നത് ഗാർഹിക പീഡനത്തിന്‌ തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഗാർഹിക പീഡനക്കേസിൽ പ്രതിയായ യുവതിയുടെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്റെ ഭാര്യ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ജസ്റ്റിസ് എ ബദറുദ്ദീനാണ് വിധി പുറപ്പെടുവിച്ചത്. ഭർതൃവീട്ടിൽ വച്ച് ഗാർഹിക പീഡനത്തിനിരയായെന്ന യുവതിയുടെ പരാതിയിൽ കണ്ണൂർ കൂത്തുപറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഭർത്താവ്, പിതാവ്, ജ്യേഷ്ഠന്റെ ഭാര്യ എന്നിവർക്കെതിരെ ഐപിസി സെക്ഷൻ 498 എ (ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള ക്രൂരത) പ്രകാരമാണ് കേസെടുത്തത്.

ഭർത്താവിന്റെ ജേഷ്ഠന്റെ ഭാര്യ ശരീരപ്രകൃതത്തെകുറിച്ച് നിരന്തരം അധിക്ഷേപിച്ചിരുന്നു. യുവതി ഭർത്താവിന് അനുയോജ്യയല്ലെന്ന് പറഞ്ഞതായും തന്റെ മെഡിക്കൽ ബിരുദത്തിൽ വരെ സംശയം ഉന്നയിച്ചതായും പരാതിക്കാരി ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഒരിക്കലും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹർജിക്കാരി കോടതിയിൽ വാദിച്ചു. മാത്രമല്ല ഇത്തരം പരാമർശങ്ങൾ ഭർത്തൃമാതാവിന്റെ നിർദ്ദേശപ്രകാരമാണ് താൻ നടത്തിയതെന്നും ഇവർ പറഞ്ഞു.

എന്നാൽ കോടതി ഈ വാദങ്ങൾ തള്ളിക്കളഞ്ഞു. ബോഡി ഷെയ്മിംഗ് ചെയ്യുന്നതും പരാതിക്കാരിയുടെ യോഗ്യതകൾ ചോദ്യം ചെയ്യുന്നതും പ്രഥമദൃഷ്ട്യാ യുവതിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ബോധപൂർവമായ പെരുമാറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹർജി തള്ളുകയായിരുന്നു.

Tags: kerala high courtdomestic violenceBody ShamingIn LawsHusband's kin
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies