ആനന്ദ് ശ്രീബാലയിൽ കണ്ടത് മകളെ തന്നെ; ആർക്കോ വേണ്ടി കൊലപാതകം ആത്മഹത്യയാക്കി മാറ്റി, പൊലീസിന്റെ വീഴ്ചകൾ ചിത്രം കാണിക്കുന്നു: മിഷേലിന്റെ അച്ഛൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആനന്ദ് ശ്രീബാലയിൽ കണ്ടത് മകളെ തന്നെ; ആർക്കോ വേണ്ടി കൊലപാതകം ആത്മഹത്യയാക്കി മാറ്റി, പൊലീസിന്റെ വീഴ്ചകൾ ചിത്രം കാണിക്കുന്നു: മിഷേലിന്റെ അച്ഛൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 09:55 pm IST
FacebookTwitterWhatsAppTelegram

2017-ൽ നടന്ന മിഷേൽ കേസ് ആനന്ദ് ശ്രീബാല എന്ന ചിത്രത്തിലൂടെ വീണ്ടും ചർച്ചയാവുകയാണ്. അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി, വിഷ്ണു വിനയ് സംവിധാനം ചെയ്ത് ചിത്രം വർഷങ്ങൾക്ക് മുമ്പ് നടന്നൊരു കൊലപാതകത്തെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. സിഎ വിദ്യാർത്ഥിനിയായ മിഷേലിന്റെ കൊലപാതകക്കേസാണ് ആനന്ദ് ശ്രീബാല വീണ്ടും പൊടിതട്ടിയെടുത്തിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയ ശേഷം മിഷേലിന്റെ പിതാവ് ഷാജി നടത്തിയ പ്രതികരണം സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്

മിഷേലിന്റെ മരണത്തിൽ പൊലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചകൾ ചിത്രം എടുത്തുകാണിക്കുന്നുണ്ടെന്ന് മിഷേലിന്റെ അച്ഛൻ ഷാജി പറഞ്ഞു. പൊലീസ് പ്രതികളോടൊപ്പം ചേർന്ന് അവരെ സംരക്ഷിക്കുന്ന പ്രതീതിയും ഏത് കൊലപാതകകും ആത്മ​ഹത്യയാക്കുന്ന രീതിയും സിനിമയിൽ കണ്ടു. ഞങ്ങൾ നടന്ന വഴികളിലൂടെ വീണ്ടും യാത്ര ചെയ്തത് പോലെയാണ് സിനിമ കണ്ടപ്പോൾ തോന്നിയത്. വനിത സ്റ്റേഷൻ, കസബ സ്റ്റേഷൻ, സെൻട്രൽ സ്റ്റേഷൻ തുടങ്ങിയ ഓരോ സ്റ്റേഷനുകളിലും ഞങ്ങൾ കയറിയിറങ്ങി. അതൊക്കെ വളരെ മനോഹരമായാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്നും ഷാജി പറഞ്ഞു.

‌മിഷേലിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പായിട്ടും ആത്മഹത്യ എന്നായിരുന്നു പൊലീസ് വരുത്തിതീർത്തത്. മിഷേലിനെ കാണാതായ ദിവസം തന്നെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസെടുക്കാനോ, അന്വേഷണം നടത്താനോ പൊലീസ് തയാറായിരുന്നില്ല. പിന്നീട് ദിവസങ്ങൾക്ക് ശേഷം കൊച്ചിയിലെ ​ഗോശ്രീ പാലത്തിന് താഴെയുള്ള കായലിൽ നിന്നും മിഷേലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

15-ന് തിയേറ്ററിലെത്തിയ ആനന്ദ് ശ്രീബാല മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. കഥയെയും സംവിധാനത്തെയും കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നുമുണ്ടാകുന്നത്. അർജുൻ അശോകൻ, അപർണ ദാസ്, മാളവിക മനോജ്, സം​ഗീത മാധവൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്.

Tags: SHAJIANAND SREEBALAMISHEL CASE
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies