കമാന്നൊരക്ഷരം മിണ്ടരുത്!! എന്താണ് കമ?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കമാന്നൊരക്ഷരം മിണ്ടരുത്!! എന്താണ് കമ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 04:17 pm IST
FacebookTwitterWhatsAppTelegram

നീ സംസാരിച്ചിടത്തോളം മതി, ഇനി കമ എന്നൊരക്ഷരം മിണ്ടരുത്..

മലയാളികൾ സ്ഥിരമായി ഉപയോഗിക്കുന്ന പ്രയോഗമാണിത്. ഇതുകേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ രണ്ട് ചോദ്യങ്ങൾ ഉയരും.
ഒന്ന്
കമ എന്നത് ഒരക്ഷരമല്ലല്ലോ, രണ്ടരക്ഷരമല്ലേ?
രണ്ട്
കമ എന്ന് മിണ്ടുന്നില്ല, ബാക്കി ഇഷ്ടംപോലെ അക്ഷരങ്ങളുണ്ടല്ലോ, അതു മിണ്ടാമല്ലോ?

മലയാളം അക്ഷരമാലയിലെ 51 അക്ഷരങ്ങളിൽ വെറും രണ്ട് അക്ഷരങ്ങൾ മാത്രമാണ് ക മ. എന്നിട്ടും അക്ഷരമാലയെ മുഴുവനായും പ്രതിനിധീകരിക്കാൻ കമ-യ്‌ക്ക് എങ്ങനെ കഴിഞ്ഞു. സ്ഥിരമായി മലയാളികൾ പ്രയോ​ഗിക്കുന്ന കമാന്നൊരക്ഷരത്തിന് പിന്നിൽ എന്താണ്? ഈ പ്രയോ​ഗത്തിന്റെ യാഥാർത്ഥ്യമെന്ത്? നോക്കാം..

ക ഖ ഗ ഘ ങ

ച ഛ ജ ഝ ഞ

ട ഠ ഡ ഢ ണ

ത ഥ ദ ധ ന

പ ഫ ബ ഭ മ

ക എന്ന വ്യഞ്ജനാക്ഷരം മുതൽ മ എന്ന വ്യഞ്ജനാക്ഷരം വരെ എന്നുള്ളതിന്റെ ചുരുക്കെഴുത്താണ് കമ എന്ന് വേണമെങ്കിൽ പറയാം. എന്നാൽ കമ എന്നൊരക്ഷരം മിണ്ടരുതെന്ന പ്രയോ​ഗത്തിന് കാരണമായത് മലയാളത്തിൽ നിലനിന്നിരുന്ന അക്ഷരസംഖ്യാവിധിയാണ്. ‘കടപയാദി’ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. കടപയാദി പ്രകാരം അക്ഷരമാലയിലെ ചില്ലക്ഷരങ്ങൾ ഒഴികെ എല്ലാതിനും സംഖ്യകൾ നൽകിയിട്ടുണ്ട്. 1 മുതൽ 9 വരെയുള്ള സംഖ്യകളാണ് ഇതിന് വീതിച്ച് നൽകിയിരിക്കുന്നത്

ഉദാഹരണമായി,

ക1 / ഖ 2 / ഗ 3 / ഘ 4 / ങ 5

ച 6 / ഛ 7 / ജ 8 / ഝ 9 / ഞ 0

ട 1 / ഠ 2 / ഡ 3 / ഢ 4 / ണ 5

ത 6 / ഥ 7 / ദ 8 / ധ 9 / ന 0

പ1 / ഫ 2 / ബ 3 / ഭ 4 / മ 5

കടപയാദി അനുസരിച്ച് ക എന്ന അക്ഷരത്തിന്റെ സംഖ്യ 1ഉം മ എന്ന അക്ഷരത്തിന്റെ സംഖ്യ 5ഉം ആണ്. അതായത് 15. കടപയാദി നിയമപ്രകാരം സംഖ്യകളെഴുതേണ്ടത് വലത്തുനിന്ന് ഇടത്തോട്ടാണ്. അതായത് കമ എന്ന പദത്തിന്റെ സംഖ്യയായ 15 എന്നത് എഴുതേണ്ടത് 51 എന്നാണ്.

മറ്റൊരു ഉദാഹരണം പറഞ്ഞാൽ,

കമലം എന്ന വാക്ക് കടപയാദി പ്രകാരം എഴുതുമ്പോൾ ക1 / മ 5 / ല 3 എന്നിങ്ങനെയാണ്. അതായത് സംഖ്യ എഴുതേണ്ടത് 351 എന്നാകും.

അപ്പോൾ കമ എന്നതിന്റെ 15 എന്ന സംഖ്യ തലതിരിച്ചെഴുതി 51 എന്നാകുന്നു. മലയാളത്തിൽ 51 അക്ഷരങ്ങളാണെന്നതാണ് വിധി. ആ 51 അക്ഷരങ്ങളിൽ ഒന്നുപോലും ഉച്ചരിക്കരുത് എന്നാണ് കമാന്നൊരക്ഷരം മിണ്ടരുത് എന്ന പ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്.

അക്ഷര സംഖ്യാ കോഡ് എന്ന് വിശേഷിപ്പിക്കാവുന്ന കടപയാദി കേരളത്തിൽ ഒരുകാലത്ത് ആശയവിനിമയങ്ങൾക്കായി വലിയ തോതിൽ ഉപയോ​ഗിച്ചിരുന്നു. അക്ഷരസംഖ്യ എന്നും ഇത് അറിയപ്പെടുന്നു. പണ്ടത്തെ എഴുത്തുകാർ പലരും കടപയാദി പ്രകാരം പദങ്ങൾ പ്രയോ​ഗിക്കുന്നതും പതിവായിരുന്നു.

Tags: KA MAകമMalayalam AlphabetsKatapayadi
ShareTweetSendShare

More News from this section

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies