ചൈനയെ ഒറ്റയടിക്ക് വീഴ്‌ത്തി വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീടം നിലനിർത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലിൽ ദീപികയുടെ ഗോളിലാണ് ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളെ വീഴ്‌ത്തിയത്. 31-ാം മിനിറ്റിൽ പെനാൽറ്റി കോർണറിൽ നിന്നാണ് ദീപിക ഇന്ത്യയുടെ വിജയഗോൾ കണ്ടെത്തിയത്. ഇതോടെ 11 ഗോളുമായി ടൂർണമെന്റിലെ ടോപ് സ്കോററുമാകാനും ദീപികയ്‌ക്ക് കഴിഞ്ഞു. അദ്യ രണ്ടു ക്വാർട്ടറിലും അടിയും തിരിച്ചടിയുമായി പോരാട്ടവീര്യത്തോടെയാണ് ഇരു ടീമുകളും കളം നിറഞ്ഞത്.
നേരത്തെ ടൂർണമെൻ്റിന്റെ ലീഗ് ഘട്ടത്തിൽ ഇന്ത്യ 3-0ത്തിന് ചൈനയെ അട്ടിമറിച്ചിരുന്നു. 2016 ലും 2023 ലും ചാമ്പ്യന്മാരായതിന് പിന്നാലെയാണ് ഇന്ത്യ മൂന്നാമതും കിരീടമണിയുന്നത്. മൂന്ന് കിരീടങ്ങൾ വീതം നേടിയ ദക്ഷിണ കൊറിയയ്‌ക്കൊപ്പം ടൂർണമെൻ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാകാനും ഇന്ത്യക്കായി. ചൈനയ്‌ക്കിത് മൂന്നാം തവണയാണ് കപ്പിനും ചുണ്ടിനുമിടയിൽ കിരീടം നഷ്ടമാകുന്നത്. മലഷ്യയെ 4-1 ന് തോൽപ്പിച്ച ജപ്പാനാണ് മൂന്നാം സ്ഥാനത്ത്.
चक दे इंडिया!
भारतीय महिला हॉकी टीम ने चीन को 1-0 से हराकर महिला एशियाई हॉकी चैंपियनशिप को अपने नाम करके इतिहास रच दिया है। इस अद्भुत विजय पर पूरी टीम को अनंत बधाई।
आज पूरा देश आपकी इस अप्रतिम उपलब्धि पर गर्व का अनुभव कर रहा है।#HockeyKaParvBiharKaGarv#BiharWACT2024Final pic.twitter.com/64dwUB7kAj
— दीक्षांत (@jhatiri) November 20, 2024