മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
കുടുംബപരമായി അഭിപ്രായ വ്യത്യാസം രൂക്ഷമാവുകയും ബന്ധുജനങ്ങളുമായി കലഹത്തിനും സാധ്യത. തൊഴിൽക്ലേശം, മാനസിക പിരിമുറുക്കം, ധനക്ലേശം എന്നിവ അനുഭവപ്പെടും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
ധൈര്യം, ചിന്താശേഷി, ആടായാഭരണ അലങ്കാരവസ്തുക്കളുടെ വർദ്ധനവ്, ധനനേട്ടം എന്നിവ ഉണ്ടാകും. സഹോദരസ്ഥാനത്ത് ഉള്ളവരിൽ നിന്നും ഗുണഫലം പ്രതീക്ഷിക്കാം.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
ഭക്ഷണ സുഖക്കുറവ് അനുഭവപ്പെടുകയും ദഹന വ്യവസ്ഥയിൽ വ്യത്യാസം വരികയും ചെയ്യും. ദമ്പതികൾ തമ്മിൽ കലഹം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
ബന്ധുജനസമാഗമം, ബിസിനസ്സിൽ പുരോഗതി, ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നും ഗുണാനുഭവങ്ങൾ എന്നിവ ഉണ്ടാകും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ വഴി മാനഹാനി, ധനനഷ്ട്ടം, മനോദുഃഖം, അന്യസ്ത്രീ ബന്ധം, തൊഴിൽ തടസ്സം, കുടുംബ ബന്ധുജനങ്ങളുമായി അകൽച്ച എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ഭാര്യാ ഭർത്തൃ സന്താന ഐക്യം, ധനനേട്ടം എന്നിവ ഉണ്ടാകും. കുടുംബത്തിൽ വേണ്ടപ്പെട്ടവർക്കോ തനിക്കോ വിവാഹം നടക്കുവാൻ ഇടയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
സർക്കാർ സംബന്ധമായ ജോലികൾ ലഭിക്കുക, രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പ്രവർത്തന വിജയം സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുക, ബിസിനസ്സിൽ പുരോഗതി എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
രോഗാദിദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും. മനഃശാന്തി കുറയുകയും ബന്ധു ജനങ്ങളുമായി കലഹത്തിനും സാധ്യത. എവിടെയും തടസ്സങ്ങൾ, അപമാനം എന്നിവ നേരിടേണ്ടി വരും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടും. അപമാനം, ധനനഷ്ടം, രോഗാദി ദുരിതം അലട്ടുക, മൃഗങ്ങളെക്കൊണ്ട് ദോഷനുഭവങ്ങൾ ഉണ്ടാവുക എന്നിവ അനുഭവത്തിൽ വരും
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കും. ദമ്പതികൾ തമ്മിൽ പരസ്പര വിശ്വാസവും സ്നേഹവും വർദ്ധിക്കും. പ്രേമ കാര്യങ്ങൾ പൂവണിയുക, വാഹന ഭാഗ്യം എന്നിവ ലഭിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം, മനസന്തോഷം, സ്ത്രീകളുമായി അടുത്ത് ഇടപഴകുവാൻ അവസരം, പക്വത, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
പല കാര്യങ്ങളിലും അതീവമായ പേടി ഉണ്ടാകും. മനശക്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യും . ധനക്ലേശം, മനോരോഗം, പരാജയം എന്നിവ ഉണ്ടാകും.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)















