യശസ്സുയർത്തി ജയ്‌സ്വാൾ! സെഞ്ച്വറി തിളക്കം; പെർത്ത് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യശസ്സുയർത്തി ജയ്‌സ്വാൾ! സെഞ്ച്വറി തിളക്കം; പെർത്ത് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2024, 10:45 am IST
FacebookTwitterWhatsAppTelegram

പെർത്ത്: പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയക്കെതിരെ തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നേടി യുവതാരം യശസ്വി ജയ്‌സ്വാൾ. രണ്ടാം ദിനം കളി നിർത്തുമ്പോൾ 193 പന്തിൽ 90 റൺസെടുത്തിരുന്ന താരം നൂറിലെത്താൻ അധികം സമയം പാഴാക്കിയില്ല. 62-ാം ഓവറിൽ ജോഷ് ഹേസിൽവുഡിനെ സികസറിന് പറത്തിയാണ് ജയ്‌സ്വാൾ സെഞ്ച്വറി തികച്ചത്. മൂന്നാം ദിനത്തിൽ കെ.എൽ.രാഹുലിന്റെയും ദേവദത്ത് പടിക്കലിന്റെയും വിക്കറ്റുകൾ  നഷ്ടമായെങ്കിലും ഇന്ത്യ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു.

സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാനുള്ള യുവതാരത്തിന്റെ കഴിവിന് തെളിവാണ് 8 ബൗണ്ടറികളും 3 സിക്‌സറുകളും ഉൾപ്പെടുന്ന സെഞ്ച്വറി. ആദ്യ ഇന്നിംഗ്‌സിൽ മിച്ചൽ സ്റ്റാർക്കിനോട് 0-ന് പുറത്തായ ശേഷമാണ് 205 പന്തിൽ സെഞ്ച്വറി തികച്ച് താരം ശക്തമായി തിരിച്ചുവന്നത്.

രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 172 എന്ന നിലയിലായിരുന്നു. രണ്ടാം ഇന്നിംഗ്‌സിലെ 63 ഓവർ നീണ്ട കൂട്ടുകെട്ടിൽ കെഎൽ രാഹുലും ജയ്‌സ്വാളും ചേർന്ന് 201 റൺസ് കൂട്ടിച്ചേർത്തു. മൂന്നാം ദിനം കളി പുനരാരംഭിച്ചപ്പോൾ 176 പന്തിൽ 77 റൺസെടുത്ത കെ എൽ രാഹുൽ സ്റ്റാർക്കിന്റെ പന്തിൽ അലക്സ് കാരിക്ക് ക്യാച്ച് നൽകി മടങ്ങി. 70 പന്തിൽ 25 റൺസെടുത്ത ദേവദത്ത് പടിക്കലിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 264 പന്തിൽ 141 റൺസെടുത്ത ജയ്സ്വാളും വിരാട് കോലിയുമാണ് ക്രീസിൽ. നിലവിൽ ഇന്ത്യ 321 റൺസിന്റെ മികച്ച ലീഡ് ഉയർത്തിക്കഴിഞ്ഞു.

Tags: yashasvi jaiswalPerth TestAustreliaTest Century
ShareTweetSendShare

More News from this section

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies