വഖ്ഫ് ഭേദഗതി; കേരളത്തിലെ 'സോ കോൾഡ്' മതേതര എംപിമാർ പാർലമെന്റിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കെ സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വഖ്ഫ് ഭേദഗതി; കേരളത്തിലെ ‘സോ കോൾഡ്’ മതേതര എംപിമാർ പാർലമെന്റിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 04:44 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: വഖ്ഫ് ബില്ല് പാർലമെന്റിന്റെ പരിഗണനയ്‌ക്ക് വരുമ്പോൾ കേരളത്തിലെ ‘സോ കോൾഡ്’ മതേതര എംപിമാർ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ചോദ്യ ചിഹ്നമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വഖ്ഫ് ഭേദഗതി ബില്ല് കേരളത്തിന് നിർണായകമാണ്. മുനമ്പത്ത് സമരം ചെയ്യുന്ന ജനങ്ങൾക്കും ഇത് പ്രധാനമാണെന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തിലെ ഇടത് – വലത് എംപിമാരുടെ നിലപാട് എന്തായിരിക്കുമെന്ന് കെ സുരേന്ദ്രൻ ചോദിച്ചത്.

കേരളത്തിലെ വലിയ ശതമാനം വരുന്ന ക്രൈസ്തവ ന്യൂനപക്ഷവും വഖ്ഫിന്റെ ഭീതി നിലനിൽക്കുന്ന മറ്റ് പ്രദേശങ്ങളിലുളളവരും വഖ്ഫ് ഭേദഗതിക്ക് അനുകൂലമായി കേരളത്തിലെ എംപിമാർ കൈ ഉയർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. കേരളത്തിലെ എംപിമാർ എന്ത് ചെയ്യും എന്നാണ് അവർ നോക്കുന്നത്. ഭേദഗതിക്ക് അനുകൂലമായിട്ടാണോ പ്രതികൂലമായിട്ടാണോ കൈ ഉയർത്താൻ പോകുന്നതെന്ന് കാണാമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുനമ്പം അടക്കമുളള വിഷയങ്ങളിൽ കേരളത്തിലെ ഇരുമുന്നണികളും സ്വീകരിച്ച നിലപാട് തുടർന്നും ചർച്ച ചെയ്യേണ്ടതാണ്. ന്യൂനപക്ഷം എന്ന് പറയുമ്പോൾ കേരളത്തിൽ ഒരു ന്യൂനപക്ഷമേ ഉള്ളൂ എന്ന നിലപാടാണ് എൽഡിഎഫും യുഡിഎഫും സ്വീകരിക്കുന്നത്. 30 ശതമാനം വോട്ടിന് വേണ്ടി കേരളത്തിലെ പ്രധാന മറ്റൊരു ന്യൂനുപക്ഷത്തെയും ഇപ്പോൾ അവർ തളളിക്കളഞ്ഞു. ബിജെപിയും എൻഡിഎയും ഈ വിഷയത്തിൽ ശരിയായ നിലപാട് ഉയർത്തിപ്പിടിച്ച് ജനങ്ങളെ സമീപിക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പിന് ശേഷം മുനമ്പത്ത് സമരം പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും മുനമ്പം സമരസമിതി ഇത് തളളിയിരുന്നു. തുടർന്ന് മുഖ്യമന്ത്രി സമരസമിതി നേതാക്കളുമായി ഓൺലൈനായി ചർച്ച നടത്തി. പക്ഷെ സമരത്തിൽ നിന്ന് പിൻമാറാൻ ഇതുവരെ മുനമ്പത്തെ ജനങ്ങൾ തയ്യാറായിട്ടില്ല. ഭൂമിയുടെ റവന്യൂ അവകാശം പൂർണമായി പുനസ്ഥാപിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിലാണ് സമരസമിതി. ഇതിനിടയിലാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വഖ്ഫ് ഭേദഗതി ബില്ല് ചർച്ചയ്‌ക്ക് എത്തുന്നത്.

Tags: ബിജെപികെ. സുരേന്ദ്രൻWaqf amendment billParliament Waqfമുനമ്പം സമരസമിതിK Surendran
ShareTweetSendShare

More News from this section

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies