നാട്ടിക അപകടം; ലോറിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തു; ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്ത് സസ്‌പെൻഡ് ചെയ്യും; കടുത്ത നടപടിയെന്ന് ഗതാഗതമന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാട്ടിക അപകടം; ലോറിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തു; ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്ത് സസ്‌പെൻഡ് ചെയ്യും; കടുത്ത നടപടിയെന്ന് ഗതാഗതമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 11:18 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: നാട്ടിക അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തതായി ഗതാഗതമന്ത്രി. ഡ്രൈവറുടെ ലൈസൻസും സസ്‌പെൻഡ് ചെയ്യും. അപകടസമയത്ത് ക്ലീനർ ആയിരുന്നു വാഹനം ഓടിച്ചത്. രണ്ട് പേരും മദ്യലഹരിയിലായിരുന്നുവെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

11 പേരിൽ മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രാഥമിക അന്വേഷണം നടത്തുകയും റിപ്പോർട്ട് ലഭിക്കുകയും ചെയ്തു. അപകടസമയത്ത് ഡ്രൈവർ അല്ല ക്ലീനർ ആണ് വാഹനം ഓടിച്ചതെന്നാണ് റിപ്പോർട്ടിലുളളതെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

ഡ്രൈവർ മാറിക്കിടക്കുകയായിരുന്നു. ക്ലീനർക്ക് ഡ്രൈവിംഗ് ലൈസൻസില്ല. അലക്‌സ് എന്നാണ് ക്ലീനറുടെ പേര്. ജോസ് എന്നയാളായാരുന്നു ഡ്രൈവർ. ലോറിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തു. ഡ്രൈവറുടെ ലൈസൻസ് പിടിച്ചെടുത്ത ശേഷം അതും സസ്‌പെൻഡ് ചെയ്യും. കണ്ണൂരിലുളള ഒരാളുടെ പേരിലാണ് വാഹനത്തിന്റെ രജിസ്‌ട്രേഷൻ. ഉടമസ്ഥന് നോട്ടീസ് കൊടുത്തുകഴിഞ്ഞുവെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. വാഹനം വരുന്ന വഴിയിൽ അമിത വേഗത്തിലായിരുന്നോ എന്നുൾപ്പെടെയുളള കാര്യങ്ങൾ പരിശോധിക്കാൻ വണ്ടി വന്ന വഴിയിലെ കൂടുതൽ ക്യാമറ ദൃശ്യങ്ങളും പരിശോധിക്കും.

റോഡ് ബ്ലോക്ക് ചെയ്ത് വെച്ചിരുന്നിടത്ത് ബാരിക്കേഡ് തകർത്തുകൊണ്ടാണ് വാഹനം ഓടിച്ചുകയറ്റിയത്. അപകടത്തിന് ശേഷം വാഹനം ഓടിച്ചു പോകാനാണ് ക്ലീനർ ശ്രമിച്ചത്. 600 മീറ്റർ അകലെ തൃപ്രയാർ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു. അവരാണ് വണ്ടി തടഞ്ഞുനിർത്തിയതെന്ന് മന്ത്രി പറഞ്ഞു.

പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമപരമായി ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ചെയ്യും. അപകടത്തിന് ഇരയായവർക്കുളള സാമ്പത്തിക സഹായത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് മന്ത്രിസഭായോഗത്തിൽ തീരുമാനിക്കും. മോട്ടാർ വാഹന വകുപ്പിന് അത്തരത്തിൽ സഹായം നൽകാൻ വകുപ്പില്ലെന്നും മന്ത്രി പറഞ്ഞു.

പുലർച്ചെ നാല് മണിയോടെ നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ അപകടം ഉണ്ടായത്. തടിയുമായി വന്ന ലോറി റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 5 പേരാണ് മരിച്ചത്. രണ്ട് പേർ കുട്ടികളാണ്.

Tags: ലൈസൻസ്കെ.ബി. ഗണേഷ് കുമാർനാട്ടിക അപകടംലോറി രജിസ്‌ട്രേഷൻNattika Accident
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies