റുമേയ്സയുടെ കയ്യിൽ പാവക്കുട്ടിയെ പോലെ ജ്യോതി; അത്യപൂർവ്വ നിമിഷത്തിന് സാക്ഷിയായി ലോകം; ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയും ഉയരം കൂടിയ സ്ത്രീയും കണ്ടപ്പോൾ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റുമേയ്സയുടെ കയ്യിൽ പാവക്കുട്ടിയെ പോലെ ജ്യോതി; അത്യപൂർവ്വ നിമിഷത്തിന് സാക്ഷിയായി ലോകം; ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയും ഉയരം കൂടിയ സ്ത്രീയും കണ്ടപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 06:43 pm IST
Facebook
Twitter
WhatsAppTelegram

ഇതുവരെ കണ്ടുപരിചയമില്ലാത്ത അത്യപൂർവ്വ മുഹൂർത്തത്തിനാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമലോകം സാക്ഷിയായത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്ത്രീയും ഉയരം കുറഞ്ഞ സ്ത്രീയും കണ്ടുമുട്ടിയാൽ എന്താകും അവർക്ക് പറയാനുണ്ടാവുക. സമൂഹത്തിൽ നിന്നും നേരിട്ട കളിയാക്കലുകളും പരിഹാസങ്ങളും പറയാനുണ്ടാകും. എന്നാൽ, ഇപ്പോൾ അവർക്ക് നേട്ടത്തെ കുറിച്ചും സന്തോഷത്തെ കുറിച്ചും മാത്രമാണ് പങ്കുവക്കാനുള്ളത്. ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ച രണ്ട് വ്യക്തിത്വങ്ങൾ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി റുമേയ്സ ​ഗെൽ​ഗിയും ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീയായി ജ്യോതി ആം​ഗേയുമാണ് ആ വ്യക്തികൾ.

ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ഡേയുടെ 20-ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ഇരുവരും ലണ്ടനിലെ ആഡംബര ഹോട്ടലായ സവോയിയിൽ ഒരുമിച്ചത്ഇരുവരും ഒരു മേശയുടെ രണ്ട് വശങ്ങളിലായി ഇരുന്നപ്പോൾ അതൊരു കൗതുക കാഴ്ചയായി. റുമേയ്സയുടെ കൈകളിൽ ഒരു പാവക്കുട്ടിയെ പോലെ ഇരിക്കുന്ന ജ്യോതിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

തുർക്കിയിലാണ് റുമേയ്സ താമസിക്കുന്നത്. 215 സെന്റിമീറ്റർ, അതായത് ഏഴ് അടി ഏഴ് ഇഞ്ചാണ് റുമേയ്സയുടെ ഉയരം. വീവർ സിൻഡ്രോ എന്ന ജനിതക രോ​ഗത്തെ തുടർന്നാണ് റുമേയ്സയ്‌ക്ക് ഇത്രയും ഉയരമുണ്ടായത്. ഇപ്പോഴും നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ അലട്ടുന്ന റുമേയ്സയ്‌ക്ക് ​ഗിന്നസ് വേൾഡ് റെക്കോർഡും ജ്യോതിയുമായുള്ള കൂടിക്കാഴ്ചയും സന്തോഷം പകരുകയാണ്.

61 സെന്റീമീറ്റർ മാത്രമാണ് ജ്യോതി ആം​ഗേയുടെ നീളം. ഒരു റിയാലിറ്റി ഷോയിലൂടെയാണ് ജ്യോതി ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സോഷ്യൽ മീഡിയിൽ സജീവമായ ജ്യോതിക്ക് ഒരുപാട് ആരാധകരെ സ്വന്തമാക്കാനും സാധിച്ചു. ജ്യോതിയുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. റുമേയ്സയുടെ സമീപത്ത് ജ്യോതി നിൽക്കുമ്പോൾ ഇരുവരും തമ്മിലുള്ള അന്തരം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവർ തന്നെയാണ് സോഷ്യൽ മീഡിയയിലെ താരങ്ങൾ.

Tags: womenlondonTallestshortest
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

Latest News

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies