ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് സീരിയൽ വിവാദം; മാറ്റം ഉണ്ടാകണം എന്ന് വിചാരിച്ചാണ് തുറന്നുപറഞ്ഞത്; അഭിപ്രായത്തിൽ മാറ്റമില്ലെന്ന് പ്രേംകുമാർ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് സീരിയൽ വിവാദം; മാറ്റം ഉണ്ടാകണം എന്ന് വിചാരിച്ചാണ് തുറന്നുപറഞ്ഞത്; അഭിപ്രായത്തിൽ മാറ്റമില്ലെന്ന് പ്രേംകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 10:00 pm IST
Facebook
Twitter
WhatsAppTelegram

മലയാള സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ. സീരിയലുകളെ കുറിച്ച് പറഞ്ഞതിൽ മാറ്റമില്ലെന്നും സദുദ്ദേശപരമായ പരാമർശത്തിന് എതിർപ്പുകളേക്കാൾ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും പ്രേംകുമാർ പറഞ്ഞു. സീരിയലുകൾക്കെതിരെയുള്ള പ്രേംകുമാറിന്റെ പരാമർശത്തിനെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയത്. ഇതിനെതിരെയായിരുന്നു പ്രേംകുമാറിന്റെ പ്രതികരണം.

എനിക്ക് എന്റെ വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ളത് പോലെ ആർക്കും അവരുടെ അഭിപ്രായങ്ങളും നിലപാടുകളും പറയാം. സീരിയലുകൾക്ക് സെൻസറിം​ഗ് വേണമെന്ന് പത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. സിനിമ ആയാലും സീരിയലായാലും അത് പൊതുസമൂഹത്തിന്റെ ഇടയിലേക്കാണ് പോകുന്നത്. അതിലൊരു പാളിച്ച ഉണ്ടായാൽ മുഴുവൻ സമൂഹത്തെയും ബാധിക്കുമെന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടാണ് വർഷങ്ങൾക്ക് മുമ്പ് തന്നെ ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത്.

സീരിയലുകളെ കുറിച്ച് മാത്രമല്ല, കലയുടെ പേരിലും വ്യാജ നിർമിതികൾ ഉണ്ടാവുന്നതിനെയാണ് എൻഡോസൾഫാൻ എന്ന് ഉദ്ദേശിച്ചത്. സീരിയലുകൾ കുടുംബസദസിലേക്കാണ് പോകുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളും ഇതിന്റെ ഇരയാവുകയാണ്. എല്ലാ സീരിയലുകളുമല്ല, ചിലത് കുടുംബ ബന്ധങ്ങളെ വരെ ശിഥിലമാക്കുന്നു.

മലയാളത്തിലെ ആദ്യത്തെ സീരിയലിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ഇവിടെ മാറ്റം ഉണ്ടാകണം എന്ന് വിചാരിച്ചാണ് ഇത് തുറന്നുപറഞ്ഞത്. എന്തൊക്കെ കാര്യങ്ങളാണ് പ്രേക്ഷകരിലേക്ക് എത്തിക്കേണ്ടത് എന്ന കാര്യത്തിൽ സ്വയം നിയന്ത്രണം ഉണ്ടാകണം. ആ ഉത്തരവാദിത്തം അവർ നിറവേറ്റിയില്ലെങ്കിൽ അവിടെ സാംസ്കാരിക-നയ വകുപ്പിന് ഇടപെടേണ്ടിവരുമെന്നും പ്രേംകുമാർ പറഞ്ഞു.

നേരത്തെ വനിത കമ്മീഷനും സീരിയലുകൾക്ക് സെൻസറിം​ഗ് വേണമെന്ന് നിർദേശിച്ചിരുന്നു. മെ​ഗാ സീരിയലുകൾക്ക് പകരം 20, 30
എപ്പിസോഡുകളുള്ള സീരിയലുകൾ മതിയെന്നും ഒരു ചാനലിൽ രണ്ട് സീരിയൽ മതിയെന്നുമായിരുന്നു വനിത കമ്മീഷന്റെ നിർദേശം.

Tags: responsePREM KUMARMALAYALAM SEREIL
Share
Tweet
SendShare

More News from this section

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്,‘കറക്ഷൻ ജയിലെന്നാണ് ബോർഡ്, ഒരാളെയെങ്കിലും തിരുത്തി വിട്ടിട്ടുണ്ടോ?’ സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

Latest News

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies