പെഷവാർ ഹോട്ടലിൽ താമസിക്കരുത്, യാത്രകൾ ഒഴിവാക്കണം; പാകിസ്താനിലെ യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെഷവാർ ഹോട്ടലിൽ താമസിക്കരുത്, യാത്രകൾ ഒഴിവാക്കണം; പാകിസ്താനിലെ യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 09:46 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലുള്ള യുഎസ് പൗരന്മാർക്ക് യുഎസ് സുരക്ഷാ മിഷന്റെ ജാഗ്രതാ നിർദേശം. ഡിസംബർ 16 വരെ പെഷവാറിലെ സെറീന ഹോട്ടൽ, പെഷവാർ ഗോൾഫ് ക്ലബ്, ഇതിന്റെ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തീവ്രവാദ ഭീഷണികൾ ഉണ്ടെന്നും ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലൂടെ യാത്ര ചെയ്യരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സുന്നി-ഷിയ വിഭാഗങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ് സന്ദേശം പുറത്ത് വന്നതെന്ന് പൊലീസ് പറയുന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്നുള്ള കുറം ജില്ലയിലാണ് അവസാനമായി ആക്രമണം നടന്നത്.

വലിയ രീതിയിൽ സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നുണ്ടെന്നും, എംബസി പുറപ്പെടുവിച്ച യാത്രാ നിർദേശങ്ങൾ യുഎസ് പൗരന്മാർ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ മേഖലയിൽ ഉണ്ടായ ആക്രമണങ്ങളിൽ 100 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുറം ഡെപ്യൂട്ടി കമ്മീഷണർ ജാവേദുല്ല മെഹ്സൂദ് പറഞ്ഞു.

മേഖലയിൽ കൂടുതൽ പൊലീസ്-സൈനിക ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പരാചിനറിൽ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 47 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കുറം ജില്ലയിൽ അലിസായി-ബഗാൻ ഗോത്രവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. പിന്നാലെയുണ്ടായ ആക്രമണങ്ങളിൽ 37 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് സർക്കാർ പ്രതിനിധികളും ഗോത്രവിഭാഗങ്ങളിൽ നിന്നുള്ളവരും നടത്തിയ കൂടിക്കാഴ്ചയ്‌ക്കൊടുവിൽ ഷിയ-സുന്നി വിഭാഗങ്ങൾക്കിടയിൽ ഏഴ് ദിവസത്തെ വെടിനിർത്തൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു.

Tags: PakistanSecurity AlertUS missionAmericansavoid Peshawar hotel
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies