കുടുംബക്കാരെല്ലാം ഗാലറിയിൽ; പ്രിയങ്ക എംപിയായി സത്യപ്രതിജ്ഞ ചെയ്തു; പിന്നാലെ പാർലമെന്റിൽ ബഹളവുമായി പ്രതിപക്ഷം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുടുംബക്കാരെല്ലാം ഗാലറിയിൽ; പ്രിയങ്ക എംപിയായി സത്യപ്രതിജ്ഞ ചെയ്തു; പിന്നാലെ പാർലമെന്റിൽ ബഹളവുമായി പ്രതിപക്ഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2024, 12:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: വയനാട് എംപിയായി തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കാ വദ്ര പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്തു. ലോക്സഭാ സ്പീക്കർ ഓംബിർലയുടെ സാന്നിധ്യത്തിലാണ് പ്രിയങ്ക വയനാട് ലോകസംഭാംഗമായി സത്യവാചകം ചൊല്ലിയത്. കേരളത്തിൽ നിന്നുള്ള ഏക വനിതാ ലോക്സംഭാംഗമാണ്. രാവിലെ 11 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ.

രാജ്യസഭാംഗവും അമ്മയുമായ സോണിയ ഗാന്ധി, ഭർത്താവ് റോബർട്ട് വദ്ര, മക്കളായ റെയ്ഹാൻ, മിരായ എന്നിവരും മറ്റ് കുടുംബാംഗങ്ങളും സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സന്ദർശക ഗാലറിയിൽ എത്തിയിരുന്നു. മകൾ എംപിയാകുന്നതിൽ അഭിമാനമെന്ന് സോണിയാ ഗാന്ധി പ്രതികരിച്ചു. പ്രിയങ്കയുടെ സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുലും പാർലമെന്റ് കവാടം മുതൽ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു.

സാരിയുടുത്ത് കേരള വേഷധാരിയായിട്ടാണ് പ്രിയങ്ക സത്യപ്രതിജ്ഞയ്‌ക്ക് എത്തിയത്. കേരളത്തിൽ നിന്നുളള യുഡിഎഫ് എംപിമാർ പാർലമെന്റി്‌ന്റെ പ്രവേശന കവാടം മുതൽ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സത്യപ്രതിജ്ഞാ സമയത്ത് ഭരണഘടനയുടെ ചെറുപതിപ്പും പ്രിയങ്ക കൈയ്യിൽ പിടിച്ചിരുന്നു. പ്രിയങ്ക കൂടിയെത്തുന്നതോടെ നെഹ്റു കുടുംബത്തിലെ മൂന്ന് അംഗങ്ങളാണ് പാർലമെന്റിൽ സ്ഥാനമുറപ്പിച്ചിരിക്കുന്നത്. 4TH PARA

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ രാഹുൽ ആയിരുന്നു വയനാട് എംപിയായി വിജയിച്ചത്. എന്നാൽ റായ്ബറേലിയിലും വിജയിച്ചതോടെ വയനാട് മണ്ഡലം രാഹുൽ ഉപേക്ഷിച്ചു. തുടർന്നാണ് പ്രിയങ്ക സ്ഥാനാർത്ഥിയായത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിൽ വന്നപ്പോഴും ഭർത്താവ് റോബർട്ട് വദ്രയും മകനും ഉൾപ്പെടെ പ്രിയങ്കയ്‌ക്കൊപ്പം ഉണ്ടായിരുന്നു. നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക വിജയിച്ചത്.

അതേസമയം പ്രിയങ്കയുടെ സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ പ്രതിപക്ഷം പാർലമെന്റിൽ പതിവുപോലെ ബഹളം ആരംഭിച്ചു. മുദ്രാവാക്യം വിളികളുമായി ചിലർ നടുത്തളത്തിലേക്ക് ഇറങ്ങി. സമാജ് വാദി പാർട്ടിയിലെയും കോൺഗ്രസിലെയും അംഗങ്ങളാണ് നടുത്തളത്തിലിറങ്ങിയത്. ചോദ്യോത്തര വേള തുടരാൻ അനുവദിക്കണമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പിന്നീട് ചർച്ച ചെയ്യാമെന്നും സ്പീക്കർ പറഞ്ഞെങ്കിലും ഇവർ ബഹളം തുടരുകയായിരുന്നു. തുടർന്ന് 12 മണി വരെ സഭ നിർത്തിവെക്കുന്നതായി സ്പീക്കർ അറിയിച്ചു.

Tags: sonia gandhirahulPriyanka Gandhi Vadrawayanad mpTaking oath
Share
Tweet
SendShare

More News from this section

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies